• Home
  • News
  • പച്ചചിറകിൽ ജൈവ ഇന്ധനം ഉപയോഗിച്ചു ഇത്തിഹാദ് ഐർവേസ്‌ പറന്നിറങ്ങി
etihadairways

പച്ചചിറകിൽ ജൈവ ഇന്ധനം ഉപയോഗിച്ചു ഇത്തിഹാദ് ഐർവേസ്‌ പറന്നിറങ്ങി

അബുദാബി : ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദ് എയർവെയ്സിന്റെ ഗ്രീൻലൈനർ വിമാനം വിജയകരമായി പറന്നിറങ്ങി. സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽനിന്ന് 13 മണിക്കൂർ (7500 മൈൽ) നീണ്ട പറക്കലിനൊടുവിലാണ് ഇത്തിഹാദിന്റെ ബോയിങ് 787 വിമാനം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 8ന് സുരക്ഷിത ലാൻഡിങ് നടത്തിയത്.

പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിച്ചതാണ് വിമാനത്തിന് ഗ്രീൻലൈനർ എന്നറിയപ്പെടാൻ കാരണം. ബോയിങുമായി സഹകരിച്ച് പുറത്തിറക്കിയ ഈ വിമാനം ഇത്തിഹാദ് എയർവെയ്സിന്റെ പറക്കും പരീക്ഷണശാലയാണ്. 30 ശതമാനം ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ 50 ശതമാനം കാർബൺ മലിനീകരണം കുറയ്ക്കാൻ സാധിച്ചു. പരീക്ഷണപ്പറക്കൽ വിജയകരമായതോടെ കൂടുതൽ യാത്രാ വിമാനങ്ങൾ ഗ്രീൻലൈനറാക്കാനുള്ള പദ്ധതിയിലാണ് ഇത്തിഹാദ്.

Related News

Entertainment

Business