• Home
  • News
  • അബുദാബി ; കെട്ടിട വാടക കുത്തനെ കുറഞ്ഞു,താമസിക്കാൻ ആളില്ല
abudhabi

അബുദാബി ; കെട്ടിട വാടക കുത്തനെ കുറഞ്ഞു,താമസിക്കാൻ ആളില്ല

അബുദാബി : അൽറീം ഐലൻ‍ഡ് ഉൾപെടെ അബുദാബിയിലെ പ്രധാന സ്ഥലങ്ങളിൽ കെട്ടിട വാടക കുറയുന്നു. സാദിയാത് ഐലൻഡ്, യാസ് ഐലൻഡ്, അൽറീഫ്, കോർണിഷ്, ഖാലിദിയ, മുഷ്റിഫ്, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും വാടക നിരക്ക് കുറഞ്ഞത്. വിവിധ സ്ഥലങ്ങളുടെ പ്രാധാന്യം അനുസരിച്ച് 5 മുതൽ 15 ശതമാനം വരെ വാടക കുറഞ്ഞിട്ടുണ്ട്. കെട്ടിട വാടക കരാർ പുതുക്കുന്ന സമയത്താണ് പലരും വാടക കുറയ്ക്കുന്നത്. താമസക്കാരെ പിടിച്ചുനിർത്താനാണിതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസികൾ പറയുന്നു.

റീം ഐലൻഡ്, സാദിയാത് ഐലൻഡ്, യാസ് ഐലൻഡ്, കോർണിഷ്, അൽറീഫ്, ഖലീഫ സിറ്റി എന്നീ സ്ഥലങ്ങളിലെ താമസ കെട്ടിടങ്ങൾക്കാണ് ഇപ്പോഴും ആവശ്യക്കാരുള്ളത്. ഫ്ളാറ്റുകൾക്ക് റീം ഐലൻ‍ഡിലും വില്ലകൾക്ക് അൽറീഫിലുമാണ് ആവശ്യക്കാർ കൂടുതലെന്നു ഓൺലൈൻ പോർട്ടലായ ബയാത് നടത്തിയ സർവെയിൽ കണ്ടെത്തിയതായി സിഇഒ ഹൈദർ അലി ഖാൻ പറഞ്ഞു.

എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 4.6 ശതമാനമാണ് റിയൽഎസ്റ്റേറ്റ് സംഭാവനയെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ സൗകര്യങ്ങൾ നൽകി ആഗോള നിക്ഷേപകരെ എമിറേറ്റിലേക്കു ആകർഷിച്ചതിന്റെ ഗുണമാണിതെന്നും സൂചിപ്പിച്ചു. അൽറീം, സാദിയാത് ഐലൻഡുകളിൽ നൽകിയ ഫ്രീ ഹോൾഡ് പ്രോപ്പർട്ടികളിൽ ഒട്ടേറെ വിദേശികൾ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇതേസമയം വാടക കുറഞ്ഞതായി റിപ്പോർട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം പ്രത്യക്ഷത്തിൽ സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുമുണ്ട്. പ്രധാനമായും വില്ലകളെടുത്ത് വിവിധ കുടുംബങ്ങളെ താമസിപ്പിക്കുന്നവരാണ് വാടക കുറയ്ക്കാത്തതെന്നും താമസക്കാർ ആരോപിച്ചു. ഉടമ നേരിട്ട് നടത്തുന്ന കെട്ടിടങ്ങളിൽ നിലവാരമനുസരിച്ച് വാടകയിൽ വ്യത്യാസം വരുമ്പോൾ ഏജൻസികളുടെ നടത്തിപ്പിലുള്ള കെട്ടിടങ്ങളിൽ നിരക്കു കുറയുന്നത് പെട്ടന്ന് പ്രകടമാകാറില്ല.  അതുകൊണ്ടുതന്നെ വാടക കുറയുന്നിടത്തേക്ക് മാറി താമസിക്കുന്നതും ഇവിടെ പതിവാണ്.

പാർക്കിങ് ഫീസിനു പിന്നാലെ നഗരത്തിലേക്ക് കടക്കാൻ ടോൾ കൂടി ഏർപ്പെടുത്തിയതോടെ താമസിക്കാൻ ആളെ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ള മലയാളികൾ സൂചിപ്പിച്ചു. നഗരത്തിൽ നേരത്തെ 75,000ത്തിനു നൽകിയിരുന്ന ഫ്ളാറ്റുകൾക്ക് ഇപ്പോൾ 55,000–50,000 നിരക്കിൽ നൽകിയിട്ടും താമസക്കാരില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ വാടക ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.അബുദാബി ഉപഭോക്തൃ വില സൂചികയും താഴോട്ട്. 2018നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 0.8% കുറവാണ് രേഖപ്പെടുത്തിയതെന്ന് അബുദാബി സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2018ൽ 111.6 പോയിന്റ് ഉണ്ടായിരുന്ന ഉപഭോക്തൃ വില സൂചിക 2019ൽ 110.7 പോയിന്റായി കുറയുകയായിരുന്നു. കഴിഞ്ഞ നവംബറിനെക്കാൾ ഡിസംബറിൽ 0.7% കുറവാണ് രേഖപ്പെടുത്തിയത്. കെട്ടിട വാടക, ജല–വൈദ്യുതി, പ്രകൃതിവാതകം, ഇന്ധനം തുടങ്ങിയ മേഖകളിൽ മൊത്തം 3.7 ശതമാനം കുറവാണ് 2019ൽ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗതാഗത രംഗത്ത് 5.3ഉം ഭക്ഷണപാനീയ മേഖലകളിൽ 2.1 ശതമാനവും കുറഞ്ഞതായാണ് റിപ്പോർട്ട്.

വിദ്യാഭ്യാസ മേഖലയിൽ വൻ വളർച്ച കൂടുതൽ ഫീസ്, കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട് ദുബായ്∙ദുബായിൽ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനു രക്ഷിതാക്കൾ വഹിക്കേണ്ടത് വൻതുക. ഒരു കുട്ടിക്ക് അധ്യയന വർഷത്തിൽ ശരാശരി 29, 000 ദിർഹമാണു ചെലവെന്നും ദുബായ് നോളജ് ആൻഡ് ഹ്യൂമൺ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 51% വിദ്യാർഥികൾക്ക്  20,000 ദിർഹത്തിൽ താഴെയാണു ചെലവെന്ന് കെഎച്ച്ഡിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ദുല്ല അൽ കറം പറഞ്ഞു. എമിറേറ്റിലെ 88% സ്വകാര്യ സ്കൂളുകളിൽ ഫീസ് നിരക്ക് 15,000 ദിർഹത്തിൽ താഴെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം നോക്കി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾക്ക് ഇന്നു കഴിയുമെന്നും അൽ കറം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ വൻ വളർച്ച കൈവരിച്ചു. രാജ്യാന്തര സർവകലാശാലകളും വിദ്യാലയങ്ങളും പരിശീലനകേന്ദ്രങ്ങളും എമിറേറ്റിലുണ്ട്. എമിറേറ്റിലെ 208 സ്വകാര്യ സ്കൂളുകളിൽ 2,95,148 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.ഇവരിൽ സ്വദേശികൾ 34,452.പ്രതിവർഷം കുട്ടികളിൽ 2.1 ശതമാനമാണ് വർധന.ദുബായിലെ 34 സ്കൂളുകൾ ഇന്ത്യൻ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.

Related News

Entertainment

Business