• Home
  • News
  • സൗദി ; ജി20 ​ഉ​ച്ച​കോ​ടി ന​വം​ബ​റി​ൽ, ധനകാര്യ മന്ത്രിമാർ 23ന്​ റിയാദിലെത്തും
saudi

സൗദി ; ജി20 ​ഉ​ച്ച​കോ​ടി ന​വം​ബ​റി​ൽ, ധനകാര്യ മന്ത്രിമാർ 23ന്​ റിയാദിലെത്തും

റി​യാ​ദ് ​: ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​നം ഈ​മാ​സം 23ന് ​റി​യാ​ദി​ല്‍ ചേ​രും. ആ​ഗോ​ള സാ​മ്പ​ത്തി​ക​മാ​ന്ദ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ക​ല​നം ചെ​യ്യാ​നാ​ണ്​ ധ​ന​മ​ന്ത്രി​മാ​ര്‍ യോ​ഗം ചേ​രു​ന്ന​ത്. ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളും വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മേ​ള​ന​ങ്ങ​ളും രാ​ജ്യ​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഉ​ച്ച​കോ​ടി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം ഇ​ത്ത​വ​ണ സൗ​ദി അ​റേ​ബ്യ​ക്കാ​ണ്. ഇ​ന്ത്യ ജി20 ​അം​ഗ​രാ​ജ്യ​മാ​യ​തി​നാ​ൽ ന​വം​ബ​റി​ലെ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തു​ന്നു​ണ്ട്​. ഉ​ച്ച​കോ​ടി​യി​ലെ ഇ​ന്ത്യ​ൻ ഷെ​ർ​പ്പ (പ്ര​തി​നി​ധി) മു​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വാ​ണ്. അ​ദ്ദേ​ഹം ഇ​തി​​െൻറ ഭാ​ഗ​മാ​യി റി​യാ​ദ്​ ഒ​ന്നി​ലേ​റെ ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു

ജ​പ്പാ​നി​ലെ ന​ഗോ​യ​യി​ല്‍ ചേ​ര്‍ന്ന അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി സൗ​ദി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍ഹാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സൗ​ദി നേ​തൃ​ത​ല സം​ഘം ഉ​ച്ച​കോ​ടി സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​െ​​പ്പ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി.

സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ത​യാ​റാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സൗ​ദി ശ്ര​മി​ക്കും. കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​പ​ദ​വി ഏ​റ്റെ​ടു​ത്ത് സൗ​ദി മു​ന്നോ​ട്ടു​വെ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ട​ന്‍ പ​ര​സ്യ​പ്പെ​ടു​ത്തും.

Entertainment

Business