• Home
  • News
  • കുവൈത്ത് ; 5 കോടി ദിനാറിന്റെ വമ്പിച്ച വിസകച്ചവടം,കുവൈത്ത് രഹസ്യാന്വേഷണം ആരംഭിച്ച
kuwait

കുവൈത്ത് ; 5 കോടി ദിനാറിന്റെ വമ്പിച്ച വിസകച്ചവടം,കുവൈത്ത് രഹസ്യാന്വേഷണം ആരംഭിച്ചു

കുവൈത്ത് : കുവൈത്തില്‍ വമ്പിച്ച തോതില്‍ വിസ കച്ചവടം കണ്ടെത്തി. 5 കോടി ദിനാറിന്റെ (ഏകദേശം 1100 കോടി രൂപ) വിസകച്ചവടം നടത്തിയ കേസില്‍ ബംഗ്ലാദേശ് പാര്‍ലമന്റ് അംഗം അടക്കം 3 ബംഗ്ലാദേശികള്‍ക്ക് എതിരെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.പ്രതികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ അറസ്റ്റിലായെങ്കിലും പാര്‍ലമന്റ് അംഗം അടക്കമുള്ള മുഖ്യ പ്രതികളായ 2 പേര്‍ രാജ്യത്ത് നിന്ന് കടന്നു കളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി.

നിലവില്‍ ബംഗ്ലാദേശ് പാര്‍ലമന്റിലെ അംഗവും ബംഗ്ലാദേശിലെ ഒരു ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് പ്രതികള്‍ എന്ന് രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു.പിടിയിലായ ഇയാള്‍ നേരത്തെ കുവൈത്തിലെ പ്രമുഖ ശുചീകരണ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ ബിസിനസ്സ് പങ്കാളിയായി മാറുകയായിരുന്നു.ഈ ബന്ധം ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതിയുടെ ശുചീകരണ കരാറില്‍ രാജ്യത്തേക്ക് ഇരുപതിനായിരത്തോളം ബംഗ്ലാദേശ് തൊഴിലാളികളെ കൊണ്ടു വന്നു. ഓരോ തൊഴിലാളിയില്‍ നിന്നും സാധാരണ വിസക്ക് 1800 മുതല്‍ 2500 ദിനാര്‍ വരെയും ഡ്രൈവര്‍ വിസക്ക് 2500 മുതല്‍ 3000 ദിനാര്‍ വരെയുമാണു ഈടാക്കിയത്.

എന്നാല്‍ കഴിഞ്ഞ 5 മാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണു തട്ടിപ്പ് പുറത്താകുന്നത്. കരാറില്‍ കാണിച്ച ശമ്പളവും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞ ആഴ്ച വരെ കുവൈത്തില്‍ ഉണ്ടായിരുന്ന പാര്‍ലമെന്റ് അംഗമായ പ്രതിയും മറ്റൊരു പ്രതിയും രാജ്യം വിടുകയായിരുന്നു. പിടിയിലായ പ്രതിയില്‍ നിന്നാണു മറ്റു പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

Related News

Entertainment

Business