• Home
  • News
  • വാഹനാപകടം ; ഇനി 7 മിനിറ്റിൽ ദുബായ് പൊലീസ് , അത്യാധുനിക സംവിധാനങ്ങളോടു കൂടി
dubaipolice

വാഹനാപകടം ; ഇനി 7 മിനിറ്റിൽ ദുബായ് പൊലീസ് , അത്യാധുനിക സംവിധാനങ്ങളോടു കൂടി

ദുബായ്‌ : ഗുരുതരമായ വാഹനാപകടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് ഏഴു മിനിറ്റു കൊണ്ട് പൊലീസ് രക്ഷാ വാഹനമെത്തുമെന്ന് അധികൃതർ. രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സാമഗ്രികളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും ജീവൻ രക്ഷാപ്രവത്തനങ്ങൾക്കായി ദുബായ് പൊലീസിനുണ്ട്. ദുബായ് പൊലീസിന്റ 9 കേന്ദ്രങ്ങളിൽ ഗുരുതരമായ വാഹനാപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സാധിക്കുന്ന അത്യധുനിക സംവിധാനമുണ്ടെന്ന് റോഡുകളിലെ രക്ഷാപ്രവർത്തന ചുമതലയുള്ള ലഫ്.കേണൽ അബദുല്ല മുഹമ്മദ് പറഞ്ഞു.

22 വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയത്. ഓരോ കേന്ദ്രങ്ങളിലും വിദഗ്ധരായ മൂന്ന് ഉദ്യോഗസ്ഥരുമുണ്ടാകും. വാഹനങ്ങൾ വെട്ടിപ്പൊളിച്ച് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താനുള്ള ഇലക്ട്രിക് കത്രികകളും ഹൈഡ്രോളിക്ക് ഉപകരണങ്ങളും വാഹനത്തിലുണ്ട്. ഇടിയുടെ ആഘാതത്തിലോ മറ്റോ തീപ്പിടിത്തമുണ്ടായാൽ കെടുത്താനുള്ള അഗ്നിശമന സംവിധാനവുംസജ്ജമാണ്. ആഗതമാകുന്ന എക്സ്പോയ്ക്ക് വേണ്ടി മാത്രം പൊലീസ് സംവിധാനം നവീകരിച്ചിട്ടുണ്ട്.

അപകടത്തിൽ മരണം സംഭവിച്ചാൽ മൃതദേഹങ്ങൾ സൂക്ഷിക്കാനായി 8 വാഹനങ്ങൾ ഉണ്ടെന്ന് ലഫ്.കേണൽ അബ്ദുല്ല സൂചിപ്പിച്ചു. 48 മൃതദേഹങ്ങൾ കിടത്താൻ കഴിയുന്നതാണ് വാഹനങ്ങൾ വരെ ഇതിലുണ്ട്. ശീതീകരണ സംവിധാനമുള്ള വാഹനങ്ങൾ മരുപ്രദേശങ്ങളിലും കാടുകളിലേക്കും പ്രവേശിക്കാൻ കഴിയുന്നവയാണ്.

ചില കേസുകളിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം വാഹനങ്ങളിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. ചിലപ്പോൾ ഇത് കേസന്വേഷണത്തിന്റെ ഭാഗമായിരിക്കും. മരണപ്പെട്ടവരുടെ ബന്ധുക്കൾ രാജ്യത്തിനകത്ത് ഇല്ലാത്ത സാഹചര്യത്തിലും ഇപ്രകാരം മൃതദേഹങ്ങൾ സൂക്ഷിക്കും. കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായ ശേഷമേ ചില സന്ദർഭങ്ങളിൽ പോസ്റ്റ്മോർട്ടത്തിനു നൽകാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങളിൽ മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണ് ഈ വാഹനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടി വരിക. ആവശ്യാനുസരണം എമിറേറ്റുകൾക്കും വാഹനം കൈമാറാറുണ്ട്. അപകടസ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന മൃതദേഹ ഭാഗങ്ങൾ ശേഖരിച്ച് പ്രത്യേകം പായ്ക്ക് ചെയത് ഇത്തരം വാഹനത്തിൽ സൂക്ഷിക്കേണ്ട സാഹചര്യവും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. കേസ് അന്വോഷണ വിഭാഗത്തിനാണ് പിന്നീട് സുരക്ഷിതമായി ഇതു കൈമാറുകയൊന്നും അബ്ദുല്ല സൂചിപ്പിച്ചു. ദുബായ് പൊലീസിനു കീഴിൽ കരമാർഗമുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി പരിശീലനം നേടിയ 300 ഉദ്യോഗസ്ഥരുണ്ട്. എമിറേറ്റിന്റെ ഏതു ഭാഗത്തു അപകടങ്ങൾ സംഭവിച്ചവിളിയെത്തിയാൽ അവിടെയെത്താൻ പൊലീസ് വാഹനങ്ങൾക്ക് ഏഴു മിനിറ്റാണ്- ലഫ്.കേണൽ പറഞ്ഞു.

Related News

OMAN LATEST NEWS

Business