• Home
  • News
  • ഖത്തർ ; പ്രവാസി വോട്ട് , റജിസ്‌ട്രേഷൻ തീയതി നീട്ടാൻ ആവശ്യം ശക്തം
doha

ഖത്തർ ; പ്രവാസി വോട്ട് , റജിസ്‌ട്രേഷൻ തീയതി നീട്ടാൻ ആവശ്യം ശക്തം

ദോഹ : തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം. ഓൺലൈൻ റജിസ്‌ട്രേഷന് നാളെയും നിർദിഷ്ട രേഖകൾ നൽകാനുള്ള സമയപരിധി 20 ആണ്.എന്നാൽ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന മറുപടി രസീതിൽ പേര്, വീട്ടുപേര്, തപാൽ ഓഫിസ് എന്നിവ ഉൾപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്.

മാത്രമല്ല അപേക്ഷ മുഴുവനായും പൂരിപ്പിക്കുന്നതിൽ സാങ്കേതിക പിശകുകളും സംഭവിക്കുന്നു. നിർദിഷ്ട സമയപരിധിക്കുള്ളിൽ നാട്ടിലേക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ അയയ്ക്കുന്നതിലും നേരിട്ട് എത്തിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ലോക കേരള സഭാംഗവും ദോഹയിലെ സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ഓൺലൈൻ റജിസ്‌ട്രേഷൻ തീയതി നീട്ടി നൽകിയാൽ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഫലപ്രദമായി പ്രവാസികൾക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related News

Entertainment

Business