• Home
  • News
  • മത്സ്യ ലേലക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇനി നിർബന്ധം
health-certificate-mandatory-or-fish-auctioneers-in-kuwait

മത്സ്യ ലേലക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇനി നിർബന്ധം

കുവൈത്ത് സിറ്റി: മത്സ്യമാർക്കറ്റുകളിൽ മത്സ്യം ലേലം ചെയ്യുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയിലെ പരിശോധന വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.അമൽ അൽ റഷ്ദാൻ. വിവിധ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത തരത്തിൽ ഏകീകൃത യൂണിഫോം വേണമെന്നും അദ്ദേഹം പറഞ്ഞു. ലേലം ചെയ്യുന്ന മത്സ്യം തറയിൽ ഇടരുത്. തറവിതാനത്തിൽനിന്ന് 30 സെമി എങ്കിലും ഉയരത്തിൽ പ്ലാസ്റ്റിക് കൊട്ടകളിൽ മത്സ്യം സൂക്ഷിക്കണം.. മാർക്കറ്റിൽ ആഭ്യന്തരമായി എത്തിക്കുന്നവയും ഇറക്കുമതി ചെയ്യുന്ന മത്സ്യവും ലേലം ചെയ്യുന്ന ഇടങ്ങളിൽ ഈ നിബന്ധനകൾ ബാധകമാണ്.

Entertainment

Business