• Home
  • News
  • യുഎഇയിൽ നേരിയ ഭൂചലനം
uae

യുഎഇയിൽ നേരിയ ഭൂചലനം

ദുബായ് : യുഎഇയുെട വിവിധ മേഖലകളിൽ നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലും ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിലെ ബന്ദർ അബ്ബാസ് ആണു പ്രഭവകേന്ദ്രം.റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യുഎഇയിൽ അനുഭവപ്പെട്ടതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കെട്ടിടം കുലുങ്ങുന്നതായി തോന്നിയെന്നു ദുബായ് ദെയ്റ മേഖലയിലുള്ളവർ പറഞ്ഞു. പരിഭ്രാന്തരായ പലരും കെട്ടിടങ്ങൾക്കു പുറത്തിറങ്ങി. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Recent Updates

OMAN LATEST NEWS

Business