• Home
  • News
  • എയര്‍ ഇന്ത്യ നിരക്കിൽ വീണ്ടും ഇളവ് ; നിരക്കുകൾ സെപ്തംബര്‍ 30 വരെ
uae

എയര്‍ ഇന്ത്യ നിരക്കിൽ വീണ്ടും ഇളവ് ; നിരക്കുകൾ സെപ്തംബര്‍ 30 വരെ

ദുബായ് : വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ വീണ്ടും. ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് നിരക്ക് 290 ദിര്‍ഹം മാത്രമാണ്. ദുബായില്‍ നിന്നു കോഴിക്കോട്ടേക്ക് 300 ദിര്‍ഹവും മുംബൈയിലേക്ക് 310 ദിര്‍ഹവുമാണ് നിരക്ക്. കൊച്ചിയിലേക്ക് 330 ദിര്‍ഹവും ചെന്നൈയിലേക്ക് 320 ദിര്‍ഹവും നൽകിയാൽ മതി.ദുബായ് - ബെംഗളുരു, ദുബായ് - കൊൽക്കത്ത, ദുബായ് _ വിശാഖപട്ടണം -410 ദിർഹം.ദുബായ്- ഹൈദരാബാദ്, ദുബായ് -ഡൽഹി 430, ദുബായ് - ഗോവ - 450 ദിർഹം. ദുബായ് - ഇൻഡോർ - 340 ദിർഹം.

നാളെ (തിങ്കളാഴ്ച)വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാന്‍ കഴിയും.അടുത്ത കാലത്ത് എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും നിരക്കിളവ് നൽകിയിരുന്നു.

സെപ്തംബര്‍ 30 വരെ.

OMAN LATEST NEWS

Business