• Home
  • News
  • ഖത്തർ ; ആപ്പിൾ വാച്ച് മോഡലുകൾ പിൻവലിക്കാൻ നിർദേശം
apple

ഖത്തർ ; ആപ്പിൾ വാച്ച് മോഡലുകൾ പിൻവലിക്കാൻ നിർദേശം

ദോഹ : ആപ്പിൾ വാച്ചുകളുടെ ഏതാനും മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദേശം. 2016 മുതൽ 2019 വരെയുള്ള അലുമിനിയം മോഡൽ ആപ്പിൾ വാച്ച് 2,3 സീരിസുകളാണ് പിൻവലിക്കുന്നത്.ഈ സീരിസ് വാച്ചുകളുടെ സ്‌ക്രീൻ പൊട്ടുന്നതിനെ തുടർന്നാണ് നിർദേശം. ഖത്തറിലെ ആപ്പിൾ വാച്ച് ഡീലർമാരുടെ സഹകരണത്തിലാണ് നടപടി. സ്‌ക്രീനുകൾ പൊട്ടിയ വാച്ചുകൾ ഉപഭോക്താക്കൾക്ക് നന്നാക്കി കൊടുക്കാനും മന്ത്രാലയം നിർദേശിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന കോൾ സെന്ററിലോ info@moci.gov.qa എന്ന വിലാസത്തിലോ അധികൃതരെ അറിയിക്കാം.

OMAN LATEST NEWS

Business