• Home
  • News
  • ദുബായ് ; ചൈനയെ ചേർത്തുപിടിച്ച്​ ഗ്ലോ​ബ​ൽ വില്ലേജ്‌,​ വൈറസ് ഒന്നിനും ഒരു തടസ്സമ
dubai

ദുബായ് ; ചൈനയെ ചേർത്തുപിടിച്ച്​ ഗ്ലോ​ബ​ൽ വില്ലേജ്‌,​ വൈറസ് ഒന്നിനും ഒരു തടസ്സമാവുന്നില്ല

ദു​ബൈ : ​കൊ​റോ​ണ​​യാ​ണ്​ ലോ​ക​മെ​മ്പാ​ടും ച​ർ​ച്ചാ വി​ഷ​യം. ഭീ​തി​യു​ണ്ട്, വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മെ​ടു​ക്കു​ന്നു​ണ്ട്. രോ​ഗം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ചൈ​ന​യി​ലേ​ക്ക്​ യാ​ത്ര​ക​ൾ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. അ​വി​ടെ​നി​ന്നു​ള്ള ച​ര​ക്കു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​യ​​​ന്ത്ര​ണ​മു​ണ്ട്. രോ​ഗം പ​ട​രു​ന്ന​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​​െൻറ മി​ക​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്​ ലോ​ക​മാ​കെ.

p>

രോ​ഗം പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന​ല്ലാ​തെ രോ​ഗ​ത്തെ ഭ​യ​ന്ന്​ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല ത​ന്നെ. ജ​ന​ങ്ങ​ൾ രോ​ഗ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്ന​തി​നേ​ക്കാ​ളേ​റെ ലോ​ക​ത്തെ​യും അ​തി​നു​ള്ളി​ലെ മ​നു​ഷ്യ​രെ​യും ഇ​ഷ്​​ട​പ്പെ​ടു​ന്നു എ​ന്ന സ​ത്യം ബോ​ധ്യ​മാ​വ​ണ​മെ​ങ്കി​ൽ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ ഒ​ന്നു ചെ​ന്നു നോ​ക്ക​ണം. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കി​​െൻറ പൂ​രം ത​ന്നെ​യാ​ണ്​ ആ​ഗോ​ള​ഗ്രാ​മ​ത്തി​ൽ. ആ​ളു​ക​ൾ മാ​സ്​​കു​ക​ൾ ധ​രി​ക്കു​ന്നു​ണ്ട്, ക​ർ​ച്ചീ​ഫും ടി​ഷ്യു​ക​ളും സാ​നി​െ​റ്റെ​സ​റും ക​രു​തു​ന്നു​ണ്ട്. എ​ന്നാ​ൽ, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ അ​തൊ​ന്നും അ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തു​ന്നേ​യി​ല്ല.ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ ചൈ​നീ​സ്​ പ​വ​ലി​യ​നി​ൽ ചെ​ന്നാ​ല​റി​യാം ജ​ന​ങ്ങ​ൾ ത​മ്മി​ലെ ​മ​നോ​ഹ​ര​മാ​യ പാ​ര​സ്​​പ​ര്യം. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന ചെ​റി​യ ക​ണ്ണു​ക​ളു​ള്ള ര​ണ്ടു​ സു​ന്ദ​ര ബാ​ല​ന്മാ​ർ റി​ലീ ഹു​ആ​യി​ങ്​ (സു​സ്വാ​ഗ​തം) എ​ന്നു പ​റ​ഞ്ഞ്​ ന​മ്മെ ക്ഷ​ണി​ക്കു​ന്നു.അ​വ​ർ​ക്കൊ​പ്പം ഫോ​േ​ട്ടാ എ​ടു​ക്കാ​ൻ​ത​ന്നെ ചെ​റു​പ്പ​ക്കാ​രും കു​ടും​ബ​ങ്ങ​ളു​മെ​ല്ലാം മ​ത്സ​ര​മാ​ണ്.സ്​​റ്റാ​ളു​ക​ൾ​ക്കു​ള്ളി​ൽ പു​ത്ത​ൻ അ​ത്ഭു​ങ്ങ​ളു​മാ​യി ചൈ​നീ​സ്​ സ്വ​ദേ​ശി​ക​ളും മ​റ്റു നാ​ട്ടു​കാ​രു​മാ​യ ക​ച്ച​വ​ട​ക്കാ​ർ ഇ​രി​ക്കു​ന്നു. അ​ല​ങ്കാ​ര വ​സ്​​തു​ക്ക​ളും ക​ര​കൗ​ശ​ല​ങ്ങ​ളും മു​ത​ൽ ഒ​േ​ട്ട​റെ പു​തു​മ​ക​ളു​ണ്ട്​ ഉ​ള്ളി​ൽ. 210 സ്​​റ്റാ​ളു​ക​ളാ​ണ്​ ചൈ​നാ പ​വ​ലി​യ​നി​ലു​ള്ള​ത്. മ​റ്റു സ്​​റ്റാ​ളു​ക​ളി​ൽ അ​ന്വേ​ഷി​ച്ച്​ കി​ട്ടാ​ത്ത പ​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ചൈ​ന പ​വ​ലി​യ​നി​ലു​ണ്ടാ​കും എ​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രും അ​റ​ബി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്.ക​ച്ച​വ​ട​ത്തി​ലോ ആ​ൾ വ​ര​വി​ലോ ഒ​രു കു​റ​വും അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല എ​ന്ന്​ ചൈ​നീ​സ്​ പ​വ​ലി​യ​നി​ലെ സ്​​റ്റാ​ൾ ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു.നി​ത്യ​ജീ​വി​ത​ത്തി​ലെ ഒ​ട്ടു​മി​ക്ക വ​സ്​​തു​ക്ക​ളും ഇ​പ്പോ​ൾ ചൈ​നീ​സ്​ നി​ർ​മി​തി​ക​ളാ​ണ്. ചൈ​ന​യെ മാ​റ്റി​നി​ർ​ത്തി ഒ​രു ലോ​ക​ത്തെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കാ​ൻ ത​ന്നെ ക​ഴി​യി​ല്ല, ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ ചൈ​നാ പ​വ​ലി​യ​നും അ​തു​പോ​ലെ ത​ന്നെ. എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഞ​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന്​ ക​ളി​പ്പാ​ട്ട​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്​​ത്ര​ങ്ങ​ളു​മെ​ല്ലാം വാ​ങ്ങാ​റു​ണ്ട്. അ​വി​ടെ വ​ന്നൊ​രു അ​സു​ഖ​ത്തി​​െൻറ പേ​രി​ൽ എ​ന്തി​ന്​ ആ ​പ​തി​വി​ന്​ ഒ​രു മു​ട​ക്കം വ​രു​ത്ത​ണം? ചൈ​നാ പ​വ​ലി​യ​നി​ൽ​നി​ന്ന്​ വ​ലി​യ സ​ഞ്ചി നി​റ​യെ വ​സ്​​തു​ക്ക​ളു​മാ​യി മ​ട​ങ്ങു​ന്ന ഇ​മ​റാ​ത്തി കു​ടും​ബ​ത്തി​​െൻറ മ​റു​പ​ടി​യി​ൽ എ​ല്ലാം ഉ​ണ്ട്.

Related News

Recent Updates

OMAN LATEST NEWS

Business