• Home
  • News
  • ഖത്തർ ; സാ​മ്പ​ത്തി​ക , നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധ
qatar

ഖത്തർ ; സാ​മ്പ​ത്തി​ക , നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധം കൂ​ടു​ത​ൽ വികസിപ്പിക്കും

ദോ​ഹ : ഊഷ്മളമായ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം നി​ല​നി​ൽ​ക്കു​ന്ന അ​ൽ​ജീ​രി​യ​യു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു. അ​മീ​ർ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​യ ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​ൽ​ജീ​രി​യ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്ക് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​മ്പ​ത്തി​ക, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​റും അ​ൽ​ജീ​രി​യ​യും പ​ല കാ​ര്യ​ങ്ങ​ളി​ലും യോ​ജി​ച്ചു മു​ന്നോ​ട്ടു​നീ​ങ്ങു​മെ​ന്നും ഇ​രു​വ​രും ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ത്യേ​കി​ച്ച് ഉൗ​ർ​ജം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, നി​ക്ഷേ​പം, സം​സ്കാ​രം, കാ​യി​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നും വി​ക​സ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ​മ​ജീ​ദ് തി​ബൂ​ണു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു നേ​താ​ക്ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഫ​ല​സ്തീ​ൻ പ്ര​ശ്ന​വും ലി​ബി​യ​ൻ പ്ര​തി​സ​ന്ധി​യും ഉ​ൾ​പ്പെ​ടെ പൊ​തു​വാ​യ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ സൗ​ഹൃ​ബ​ന്ധം തു​ട​രു​ന്ന ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​ക്ക് വി​ധേ​യ​മാ​ക്കി.

പൊ​തു​വാ​യ ആ​ശ​ങ്ക​യും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ന​ന്മ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ക്കൈ​മാ​റ്റ​വും ന​ട​ന്നു. അ​ൽ​ജീ​രി​യ​യി​ലെ എ​ൽ മൗ​റാ​ഡി​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സി​ൽ​വെ​ച്ചാ​ണ് ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ന്ന​ത്. മേ​ഖ​ല​യി​ലും അ​റ​ബ് ലോ​ക​ത്തും നി​ല​വി​ലു​ള്ള പ​ല പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ൽ​ജീ​രി​യ​യു​ടെ പ​ങ്കി​നെ​യും രാ​ജ്യം പു​ല​ർ​ത്തി​വ​രു​ന്ന പ്ര​ശം​സ​നീ​യ​മാ​യ ച​രി​ത്ര​ത്തെ​യും ഖ​ത്ത​ർ അ​മീ​ർ പ്ര​കീ​ർ​ത്തി​ച്ചു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​ൽ​ജീ​രി​യ​യു​ടെ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​ണെ​ന്ന് ഉൗ​ന്നി​പ്പ​റ​ഞ്ഞ അ​മീ​ർ രാ​ജ്യ​ത്തി​െൻറ ഇ​ട​പെ​ട​ലി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

സാ​മ്പ​ത്തി​ക, രാ​ഷ്​​ട്രീ​യ വി​ഷ‍യ​ങ്ങ​ളും അ​റ​ബ്, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ത്തെ സ​മ​കാ​ലി​ന അ​വ​സ്ഥ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യ സ​മ്പൂ​ർ​ണ ക​രാ​റി​നെ അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ൻ​റ് സ്വാ​ഗ​തം ചെ​യ്തു. ച​രി​ത്ര​പ​ര​മാ​യ സ​ന്ദ​ർ​ശ​നം അ​മീ​റി​നും അ​നു​ഗ​മി​ക്കു​ന്ന സം​ഘ​ത്തി​നും അ​ൾ​ജീ​രി​യ​ൻ പ്ര​സി​ഡ​ൻ​റ് ന​ന്ദി അ​റി​യി​ച്ചു.ഖ​ത്ത​ർ അ​മീ​റി​നൊ​പ്പം ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ത്തി​ലെ വി​ശി​ഷ്​​ട അം​ഗ​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സെ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​ൽ​ജീ​രി​യ​ൻ ഭാ​ഗ​ത്തു​നി​ന്ന് വി​ശി​ഷ്​​ട മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ൽ​ജീ​ര​യ​യി​ലെ​ത്തി​യ ഖ​ത്ത​ർ അ​മീ​റി​ന് സ്നേ​ഹോ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് രാ​ജ്യ​മൊ​രു​ക്കി​യ​ത്. അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ​മ​ജീ​ദ് തി​ബൂ​ണി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഹൗ​രാ​യ് ബൗ​മെ​ഡി​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉൗ​ഷ്മ​ള വ​ര​വേ​ൽ​പ്​ ന​ൽ​കി സ്വീ​ക​രി​ച്ചു. നി​ര​വ​ധി അ​ൽ​ജീ​രി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ൽ​ജീ​രി​യ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ഹ​സ്സ​ൻ ഇ​ബ്രാ-​അ​ൽ അ​ൽ മാ​ലി​കി, അ​ൽ​ജീ​രി​യ​ൻ അം​ബാ​സ​ഡ​ർ മു​സ്ത​ഫ ബൗ​ട്ടൂ​റ, അ​ൽ​ജീ​രി​യ​യി​ലെ ഖ​ത്ത​റി എം​ബ​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​മീ​റി​നെ​യും സം​ഘ​ത്തെ​യും സ്വാ​ഗ​തം ചെ​യ്തു.സ​ന്ദ​ർ​ശ​ന വേ​ള​യി​ലെ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും ബ​ഹു​മാ​ന​ത്തി​നും അ​ഗാ​ധ​മാ​യ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ച് ഖ​ത്ത​ർ അ​മീ​ർ ഒ​രു സ​ന്ദേ​ശം അ​യ​ച്ചു. അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ൻ​റി​നും ജ​ന​ങ്ങ​ൾ​ക്കും ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യ​വും ക്ഷേ​മ​വും നേ​ർ​ന്ന ഖ​ത്ത​ർ അ​മീ​ർ കൂ​ടു​ത​ൽ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​യു​മു​ണ്ടാ​വ​ട്ടെ എ​ന്നു കു​റി​പ്പി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS