• Home
  • News
  • ദുബായ് ; ബുർജ് ഖലീഫയുടെ റെക്കോർഡ് തിരുത്താൻ ക്രീക് ടവർ
dubai

ദുബായ് ; ബുർജ് ഖലീഫയുടെ റെക്കോർഡ് തിരുത്താൻ ക്രീക് ടവർ

ദുബായ് : ദുബായിയുടെ തലപ്പൊക്കം കൂട്ടുന്ന കൂടുതൽ പദ്ധതികൾ ഉയരുകയാണ്. ദുബായ് ക്രീക് ടവർ നിർമാണം എക്സ്പോയ്ക്കു മുൻപ് തീരുമെന്നു പ്രതീക്ഷിക്കുന്നു. 928 മീറ്റർ പൊക്കമുള്ള ക്രീക് ടവർ, ബുർജ് ഖലീഫയുടെ റെക്കോർഡ് തിരുത്തും. ബുർജ് ഖലീഫയ്ക്കു 828 മീറ്റർ ഉയരമാണുള്ളത്. 100 കോടി ഡോളറാണ് ക്രീക് ടവറിന്റെ നിർമാണച്ചെലവ്.

2017ൽ 75 മീറ്റർ താഴ്ചയിലാണ് ഇതിന്റെ പൈലിങ് ജോലികൾ ആരംഭിച്ചത്. 550 ഹെക്ടറിൽ പരന്നു കിടക്കുന്ന ദുബായ് ക്രീക് ഹാർബർ പദ്ധതിയിലെ മുഖ്യ ആകർഷണമാണു ക്രീക് ടവർ. ഇതിനു പുറമേ 8 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഷോപ്പിങ് മാളും 66,000 ചതുരശ്ര അടിയിൽ സാംസ്‌കാരിക കേന്ദ്രവും ഒരുക്കും.

സ്തംഭം പോലെ ഉയരത്തിലേക്കു പോകുന്ന ടവറിന്റെ മുകളിൽ നിന്നു വലയുടെ മാതൃകയിൽ ഉരുക്കു കമ്പികൾ താഴേക്കു ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകൽപന. സ്പാനിഷ് സ്വിസ് ശിൽപി സാന്റിയാഗോ കലാവട്രയാണ് ടവർ രൂപകൽപന ചെയ്തത്. ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിർമിക്കുന്ന കെട്ടിടത്തിനകത്ത് വൻമരങ്ങളും കൃത്രിമവനവും ഉണ്ടാകും.

OMAN LATEST NEWS

Business