• Home
  • News
  • ദോഹ ; അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റിൽ ഇന്നുമുതൽ ഗതാഗതം വഴിതിരിച്ചു വിടും
doha

ദോഹ ; അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റിൽ ഇന്നുമുതൽ ഗതാഗതം വഴിതിരിച്ചു വിടും

ദോഹ : അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റിൽ ഇന്ന് മുതൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചു വിടും. സ്ട്രീറ്റിലെ സി റിങ് റോഡിലെ (സുഹെയിം ബിൻ ഹമദ് സ്ട്രീറ്റ്) അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റിലേക്കുള്ളതും മുഹമ്മദ് ബിൻ ഖ്വാസിം സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗതമാണ് വഴിതിരിച്ചു വിടുന്നത്.സ്ട്രീറ്റിലെ ഒരു കിലോമീറ്റർ പാത ഇരു ദിശകളിലേക്കും 2 വരി പാതയായിരുന്നത് ഒറ്റവരി പാതയാക്കും. മുഹമ്മദ് ബിൻ ഖ്വാസിം സ്ട്രീറ്റിൽ നിന്ന് സി റിങ് റോഡിലേക്കുള്ള പാതയാണിത്.ഇന്ന് മുതൽ അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റിലൂടെ മുഹമ്മദ് ബിൻ ഖ്വാസിം സ്ട്രീറ്റിലേക്കുള്ള യാത്രക്കാർ അൽ കിനാന സ്ട്രീറ്റ് ഉപയോഗിക്കണം.ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ 2 ആഴ്ചത്തേക്കാണ് നിയന്ത്രണം. അൽ നാസർ ഏരിയ പദ്ധതിയുടെ പ്രധാന റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി അൽ മിർഖാബ് അൽ ജദീദ് സ്ട്രീറ്റ് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS