• Home
  • News
  • സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ വേതനം തരണമെന്ന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല. സാലറി ചലഞ്ചിന് വിസമ്മതം അറിയിക്കുന്നവരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. അതിനാല്‍, തരുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കിയാല്‍ പോരെയെന്നും ഹൈക്കോടതി ചോദിച്ചു.

എല്ലാവരും വിശ്വാസത്തിലെടുക്കണമെന്ന് കോടതി പറഞ്ഞു. സമ്മതമല്ല എന്ന് എഴുതികൊടുക്കുമ്പോള്‍ അത് ഒരു വിഭാഗത്തെ വേര്‍തിരിക്കാനാണ് സഹായിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. പാലക്കാട് ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് പ്രസിലാണ് സംഭവം. സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ പേരുകള്‍ പ്രസിദ്ധീകരിച്ചു.