• Home
  • News
  • ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി , അമേരിക്കയില്‍ വൈറസ് അതിവേഗം
corona

ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി , അമേരിക്കയില്‍ വൈറസ് അതിവേഗം പടരുന്നു

ലോകത്ത് കോവിഡ് 19 ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 743 പേരാണ്. അമേരിക്കയിലും അതിവേഗം വൈറസ് പടരുകയാണ്.

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. 197 രാജ്യങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായി ചൈനയെക്കാള്‍ ഇരട്ടി മരണസംഖ്യയാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 740 കടന്നു. അതേസമയം ചൈനയില്‍ ഇന്നലെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല, ഏപ്രില്‍ 4 ന് ചൈനയിലെ ലോക്ഡൌണ്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് സൂചന. അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, ചൈനക്കും ഇറ്റലിക്കും പുറമെ കോവിഡ് എന്ന മഹാമാരിയുടെ കേന്ദ്രമായി അമേരിക്ക മാറാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രശസ്ത അമേരിക്കന്‍ നാടകകൃത്തായ ടെറന്‍സ് മെക്നാലി കോവിഡ‍് ബാധിച്ച് മരിച്ചു. സ്പെയിന്‍, ജര്‍മനി, ഇറാന്‍, ഫ്രന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്

Recent Updates

OMAN LATEST NEWS

Business