• Home
  • News
  • ന്യൂനമർദം: ഒമാനിൽ ഇന്നു​ മുതൽ മഴക്കു​ സാധ്യത
oman-news-gulf-weather

ന്യൂനമർദം: ഒമാനിൽ ഇന്നു​ മുതൽ മഴക്കു​ സാധ്യത

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ ഇ​ന്നു​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ തു​ട​ങ്ങി രാ​ജ്യ​ത്തി​​െൻറ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. മാ​ർ​ച്ച്​ 29 ഞാ​യ​റാ​ഴ്​​ച വ​രെ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ പാ​റ്റേ​ൺ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​തേ സ​മ​യം, ക​ഴി​ഞ്ഞ​യാ​ഴ്​​ച രൂ​പ​പ്പെ​ട്ട ‘അ​ൽ റ​ഹ്​​മ’ ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ പ്ര​ഭാ​വം ഇ​ന്ന​ലെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​വ​സാ​നി​ച്ചു. പു​തി​യ ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ ആ​ഘാ​തം മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലാ​കും പ്ര​ധാ​ന​മാ​യും അ​നു​ഭ​വ​പ്പെ​ടു​ക.

106 മി​ല്ലി​മീ​റ്റ​ർ മ​ഴ വ​രെ മു​സ​ന്ദ​മി​ൽ പെ​യ്​​തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തോ​ടൊ​പ്പം അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ, ദാ​ഖി​ലി​യ, ബാ​ത്തി​ന, ശ​ർ​ഖി​യ, അ​ൽ ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ഴ​യു​ണ്ടാ​കും. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലും കു​റ​ച്ച്​ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ​ന നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഖി​ലി​യ, ബാ​ത്തി​ന, ശ​ർ​ഖി​യ മേ​ഖ​ല​ക​ളി​ൽ ഇ​ട​ത്ത​രം മ​ഴ മാ​ത്ര​മാ​ണ്​ അ​നു​ഭ​വ​പ്പെ​ടാ​നി​ട. കി​ഴ​ക്ക​ൻ മു​സ​ന്ദം മു​ത​ൽ മ​സ്​​ക​ത്ത്​ വ​രെ ക​ട​ൽ ശ​നി​യാ​ഴ്​​ച വ​രെ ശാ​ന്ത​മാ​യി​രി​ക്കും. അ​േ​ത​സ​മ​യം, മു​സ​ന്ദ​മി​​െൻറ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും. മൂ​ന്നു​ മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Recent Updates

OMAN LATEST NEWS

Business