• Home
  • News
  • കൊവിഡ് 19 : കർഫ്യൂ അല്ലാത്ത സമയത്തും പുറത്തിറങ്ങരുതെന്ന് കുവൈത്ത്
do-not-leave-home-even-after-curfew-hours

കൊവിഡ് 19 : കർഫ്യൂ അല്ലാത്ത സമയത്തും പുറത്തിറങ്ങരുതെന്ന് കുവൈത്ത്

പകൽ സമയങ്ങളിൽ ആളുകൾ ഒന്നിച്ചു പുറത്തിറങ്ങുന്നത് തുടർന്നാൽ മുഴുവൻ സമയകർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി പകൽ സമയങ്ങളിൽ ആളുകൾ നിയന്ത്രണമില്ലാതെ പുറത്തിറങ്ങുന്നതാണു കർഫ്യൂ നാളുകളിലെ കാഴ്ച. ഈ പ്രവണത കോവിഡ് വ്യാപനത്തിന് വഴിയൊരുക്കും എന്നാണു അധികൃതരുടെ ആശങ്ക . കർഫ്യൂ സമയം കഴിഞ്ഞാലും പരമാവധി വീടുകളിൽ തന്നെ ഇരിക്കണമെന്ന് ആരോഗ്യമന്ത്രലായം ആവർത്തിച്ചു ഉണർത്തുന്നുണ്ട്. ജനങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ മുഴുവൻ സമയ കർഫ്യു നടപ്പാക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് പറഞ്ഞു . വൈകീട്ട് അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെയാണ് കുവൈത്തിൽ കർഫ്യൂ ഏർപ്പെടുത്തിയത് . പകൽ സമയങ്ങളിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ്. റോഡുകളിൽ തിരക്കും കുറവല്ല . എന്നാൽ അഞ്ചുമണി മുതൽ നിരത്തുകളെല്ലാം പോലീസ് നിയന്ത്രണത്തിലാണ് .തിരിച്ചറിയൽ കാർഡോടെ പുറത്തിറങ്ങാൻ അനുമതിയുണ്ട് . സൂപ്പർമാർക്കറ്റുകളും മറ്റും മൂന്നു മണിവരെയാണ് തുറക്കുന്നത് കർഫ്യൂ ലംഘിച്ചതിന് ചൊവാഴ്ചമാത്രം 45 പേരാണ് പിടിയിലായത്. ഇതിൽ എട്ടുപേർ സ്വദേശികളും 37 പേർ വിദേശികളുമാണ്. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ.

Recent Updates

OMAN LATEST NEWS

Business