• Home
  • News
  • കുവൈത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊതുമാപ്പ് കുടിയേറ്റ നിയമ ലംഘകര്‍ക്ക്
kuwait-amnesty

കുവൈത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊതുമാപ്പ് കുടിയേറ്റ നിയമ ലംഘകര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടിയേറ്റ നിയമ ലംഘകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം. ഇത് സംബന്ധിച്ച ഉത്തരവ് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് പുറപ്പെടുവിച്ചു.

നിയമപരമായ തടസ്സങ്ങളില്ലാത്തവര്‍ക്ക് പിഴ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും അതോടൊപ്പം പുതിയ ശരിയായ വിസയില്‍ കുവൈത്തിലേക്ക് വീണ്ടും വരാവുന്നതുമാണ്.

യാത്രാ വിലക്കും കോടതി നടപടികള്‍ നേരിടുന്നവരും കുടിയേറ്റ വിഭാഗം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരെ സമീപിച്ചു. കേസിന്റെ നടപടികള്‍ പുനഃക്രമീകരിക്കാവുന്നതാണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതല്ല.

താമസരേഖ കാലാവധി കഴിഞ്ഞവരും സ്‌പോണ്‍സറില്‍നിന്നും ഒളിച്ചോടിയവരുമായ ഒന്നര ലക്ഷത്തിലേറെ അനധികൃത കുടി യേറ്റക്കാര്‍ രാജ്യത്തു തുടരുന്നതായിട്ടാണ് അടുത്തിടെ സുരക്ഷാ അധികൃതര്‍ വെളുപ്പെടുത്തിയത്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS