• Home
  • News
  • യുഎഇയിൽ 72 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു ; പുറത്തിറങ്ങും മുൻപ് അനുമതി തേടണം
dubai

യുഎഇയിൽ 72 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു ; പുറത്തിറങ്ങും മുൻപ് അനുമതി തേടണം

ദുബായ് : അണുനശീകരണ യജ്ഞം നടക്കുന്നതിനിടെ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ ഒാൺലൈനിൽ അനുമതി തേടണം. ഇതിനായി ദുബായിൽ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പരമോന്നത സമിതി വെബ്സൈറ്റ് തുടങ്ങി. സൈറ്റ്: move.gov.ae. ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ പുറത്തിറങ്ങണമെങ്കിൽ ദുബായിലെ താമസക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. എമിറേറ്റ്സ് ഐഡി, കാർ റജിസ്ട്രേഷൻ നമ്പർ, പോകുന്ന സ്ഥലം, സമയം, ആവശ്യം എന്നിവ നൽകണം.

നടപടികൾ പൂർത്തിയാക്കിയാൽ അനുമതി നൽകുന്ന എസ്എംഎസ് സന്ദേശം എത്തും. രാത്രി 8 മുതൽ രാവിലെ 6 വരെയാണു നിയന്ത്രണം. നാളെ രാവിലെ 6ന് ഇതവസാനിക്കുകയും ചെയ്യും. ഊർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, സൈന്യം, തപാൽ, ഷിപ്പിങ്, ഫാർമസ്യൂട്ടിക്കൽ, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നീ മേഖലകളിൽ േജാലി ചെയ്യുന്നവർക്കു പുറത്തിറങ്ങാൻ വിലക്കില്ല. ഭക്ഷ്യ സ്ഥാപനങ്ങൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയ്ക്കു പ്രവർത്തിക്കാം.യുഎഇയിൽ 72 പേർക്ക് കൂടി കോവിഡ്.യുഎഇയിൽ ഇന്നലെ 72 പേർക്കു കൂടി കോവിഡ് സ്ഥീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 405 ആയി. ഇതിൽ 52 പേർ സുഖം പ്രാപിച്ചു. 2 പേർ മരിച്ചു. ദുബായ് എമിറേറ്റിലെ എല്ലാ കെട്ടിടങ്ങളും അണുവിമുക്തമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജന ബോധവൽക്കരണത്തിനു ക്യാംപെയ്ൻ നടത്തിവരുന്നതായും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്​രി പറഞ്ഞു

Related News

OMAN LATEST NEWS

UAE LATEST NEWS