• Home
  • News
  • യു എ ഇയിൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ മാ​ത്രം പൊ​തു​ഗ​താഗ​തം
uae-news-gulf-public-transport

യു എ ഇയിൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ മാ​ത്രം പൊ​തു​ഗ​താഗ​തം

ദു​ബൈ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​മാ​കെ ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ദീ​ർ​ഘി​പ്പി​ച്ച​തോ​ടെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​​െൻറ സ​മ​യ​ക്ര​മം ആ​ർ.​ടി.​എ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ദു​ബൈ മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ​തി​വു​പോ​ലെ സ​ർ​വി​സ് ന​ട​ത്തും. രാ​ത്രി എ​ട്ടു മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന​തി​നാ​ൽ ഏ​ഴി​ന്​ ത​ന്നെ എ​ല്ലാ വി​ധ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കും. ദു​ബൈ​യി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കാ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ പ്ര​ക​ടി​പ്പി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി വെ​ബ്സൈ​റ്റി​ൽ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്.

ദു​ബൈ മെ​ട്രോ രാ​വി​ലെ ഏ​ഴു മ​ണി​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച് രാ​ത്രി ഏ​​ഴോ​ടെ അ​വ​സാ​നി​പ്പി​ക്കും. ദുബൈ മെട്രോ റെഡ് ലൈനിൽ അവസാനത്തെ സർവീസ് വൈകുന്നേരം 6.02ന് പുറപ്പെടും. റാഷിദിയയിൽ നിന്ന് യു.എ.ഇ എക്സ്ചേഞ്ചിലേക്കും തിരിച്ചും 6.02ന് ആയിരിക്കും അവസാനത്തെ സർവീസ്. ഗ്രീൻ ലൈനിൽ ക്രീക്ക് സ്​റ്റേഷനിൽ നിന്ന് ഇതിസലാത്തിലേക്ക് 6.13ന് മെട്രോ അവസാന സർവീസ് നടത്തും. ഇതിസലാത്തിൽ നിന്ന് ക്രീക്ക് സ്​റ്റേഷനിലേക്കുള്ള അവസാന സർവീസ് 6.17ന് ആയിരിക്കും. ബ​സു​ക​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട്​ ആ​റോ​ടെ സ​ർ​വി​സ് നി​ർ​ത്തും. ടാ​ക്​​സി​ക​ളും ഇ​തേ സ​മ​യ​ക്ര​മ​ത്തി​ൽ ത​ന്നെ​യാ​യി​രി​ക്കും സ​ർ​വി​സ് തു​ട​രു​ക. എ​ന്നാ​ൽ ഇ​ൻ​റ​ർ​സി​റ്റി ബ​സ് സ​ർ​വി​സ് സ​മ​യ​ത്തി​ൽ അ​ൽ​പം മാ​റ്റ​മു​ണ്ട്. ദു​ബൈ​യി​ൽ നി​ന്ന് അ​ബൂ​ദ​ബി, ഫു​ജൈ​റ, ഹ​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ രാ​വി​ലെ ഏ​ഴി​ന്​ ആ​ദ്യ സ​ർ​വി​സ് ന​ട​ത്തും. വൈ​കീ​ട്ട്​ നാ​ലി​നാ​ണ് അ​വ​സാ​ന സ​ർ​വി​സ്.

ദു​ബൈ​യി​ൽ നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്കും അ​ജ്​​മാ​നി​ലേ​ക്കും ആ​ദ്യ യാ​ത്ര രാ​വി​ലെ ഏ​ഴി​ന് ത​ടു​ങ്ങും. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​ന സ​ർ​വി​സ് ന​ട​ത്തും. ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ഏ​പ്രി​ൽ അ​ഞ്ച് വ​രെ ദീ​ർ​ഘി​പ്പി​ച്ച​തോ​ടെ രാ​ത്രി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം വീ​ണ്ടും നി​ർ​ത്തി​വെ​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ളെ​ല്ലാം നി​ർ​ത്തി​വെ​ച്ച് വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം. കൊ​റോ​ണ വൈ​റ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നി​ർ​ബ​ന്ധ​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ആ​ർ.​ടി.​എ യാ​ത്ര​ക്കാ​രോ​ട് നി​ർ​ദേ​ശി​ക്കു​ന്നു. പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​ർ മാ​ത്ര​മെ ദു​ബൈ ടാ​ക്​​സി​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ പാ​ടു​ള്ളൂ​യെ​ന്നും ബ​സു​ക​ളി​ലെ​യും മെ​ട്രോ​ക​ളി​ലെ​യും യാ​ത്ര​ക്കാ​ർ പ​ര​സ്​​പ​രം സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ർ.​ടി.​എ അ​റി​യി​ച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS