• Home
  • News
  • സൗദിഅറേബ്യ ; ഗ​താ​ഗ​ത നി​രോ​ധ​ന​വും പൊ​തു​അ​വ​ധി​യും അ​നി​ശ്ചി​ത​കാ​ല​ത്തേക്ക്
saudi

സൗദിഅറേബ്യ ; ഗ​താ​ഗ​ത നി​രോ​ധ​ന​വും പൊ​തു​അ​വ​ധി​യും അ​നി​ശ്ചി​ത​കാ​ല​ത്തേക്ക്​

റി​യാ​ദ് ​: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ അ​ന്താ​രാ​ഷ്​​ട്ര, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കും പൊ​തു​ഗ​താ​ഗ​ത​ത്തി​നും ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​വും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച പൊ​തു​അ​വ​ധി​യും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ നീ​ട്ടി. ഇൗ ​മാ​സം 14 മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ളും 21 മു​ത​ൽ 14 ദി​വ​സ​ത്തേ​ക്ക്​ വി​ല​ക്കി​യ ആ​ഭ്യ​ന്ത​ര വി​മാ​ന, ബ​സ്, ട്രെ​യി​ൻ, ടാ​ക്​​സി സ​ർ​വി​സു​ക​ളും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തു​പോ​ലെ ഇൗ ​മാ​സം 16 മു​ത​ൽ 16 ദി​വ​സ​ത്തേ​ക്ക്​ പ്ര​ഖ്യാ​പി​ച്ച പൊ​തു​അ​വ​ധി​യും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ തു​ട​രും. കോ​വി​ഡ്​ 19 ഭീ​ഷ​ണി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ വി​ല​ക്ക്​ ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. ശ​നി​യാ​ഴ്​​ച രാ​ത്രി ത​ന്നെ നി​രോ​ധ​നം അ​നി​ശ്ചി​ത​കാ​ല​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ക​ര​മാ​ർ​ഗം ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത വി​ല​ക്കും തു​ട​രും. രാ​ജ്യ​ത്തി​നു​ള്ളി​ൽ വി​മാ​ന, ട്രെ​യി​ൻ, ബ​സ്, ടാ​ക്​​സി സ​ർ​വി​സു​ക​ളും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പു​ന​രാ​രം​ഭി​ക്കി​ല്ല.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ വ​സ്​​തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര ച​ര​ക്കു​നീ​ക്കം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ സ​ർ​വി​സി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ബ​സു​ക​ൾ​ക്കും മാ​ത്രം നി​ര​ത്ത്​ അ​നു​വ​ദി​ക്കു​ന്ന​ത്​ തു​ട​രും. കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ​ക്ക്​ വി​ല​ക്കി​ല്ല. ആ​രോ​ഗ്യ, ആ​ഭ്യ​ന്ത​ര, സൈ​നി​ക മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​ക്കു​മു​ള്ള​ പൊ​തു​അ​വ​ധി​യും അ​നി​ശ്ചി​ത​മാ​യി നീ​ട്ടി. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​വ​ധി തു​ട​രും. അ​വ​ശ്യ, അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഫാ​ർ​മ​സി, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഗ്രോ​സ​റി (ബ​ഖാ​ല) ക​ട​ക​ൾ എ​ന്നി​വ​യൊ​ഴി​കെ ബാ​ക്കി ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നും പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ല. ബാ​ര്‍ബ​ര്‍ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ളും വ​രെ ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടും.

Related News

OMAN LATEST NEWS

UAE LATEST NEWS