• Home
  • News
  • ഒമാനിൽ 29 പേർ സുഖം പ്രാപിച്ചു : തി​ങ്ക​ളാ​ഴ്​​ച 12 പേ​ർ​ക്കു​കൂ​ടി കോവിഡ്19 സ്
covid-oman-gulf

ഒമാനിൽ 29 പേർ സുഖം പ്രാപിച്ചു : തി​ങ്ക​ളാ​ഴ്​​ച 12 പേ​ർ​ക്കു​കൂ​ടി കോവിഡ്19 സ്ഥിരീകരിച്ചിരുന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ 12 പേ​ർ​ക്കു​കൂ​ടി തി​ങ്ക​ളാ​ഴ്​​ച കോ​വി​ഡ്​-19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ, മൊ​ത്തം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 179 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 29 പേ​ർ ഇ​തി​ന​കം സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 150 പേ​രാ​ണ്​ ഇ​പ്പോ​ൾ അ​സു​ഖ ബാ​ധി​ത​രാ​യി ഉ​ള്ള​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 126 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 18 പേ​ർ രോ​ഗ​മു​ക്ത​രാ​യി. വ​ട​ക്ക​ൻ ബാ​ത്തി​ന​യും ദാ​ഖി​ലി​യ​യു​മാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 17 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ദാ​ഖി​ലി​യ​യി​ൽ വൈ​റ​സ്​ ബാ​ധി​ത​രാ​യ 17 പേ​രി​ൽ ഏ​ഴു​പേ​ർ​ക്ക്​ രോ​ഗ​മു​ക്തി ല​ഭി​ച്ചു. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ എ​ട്ടു​പേ​രും ദോ​ഫാ​റി​ൽ ഏ​ഴു​പേ​രും ദാ​ഹി​റ​യി​ൽ ര​ണ്ടു​പേ​രും ബു​റൈ​മി​യി​ൽ ഒ​രാ​ളും അ​സു​ഖ​ബാ​ധി​ത​നാ​ണ്. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വൈ​റ​സ്​ ബാ​ധി​ത​നാ​യ ഒ​രാ​ൾ​ക്ക്​ സു​ഖ​പ്പെ​ട്ടു. 23 കോ​വി​ഡ്​ ബാ​ധി​ത​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ലെ ​െഎ​സൊ​ലേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളി​ൽ ഉ​ള്ള​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തു​വ​രെ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ​െഎ​സൊ​ലേ​ഷ​ൻ സം​വി​ധാ​ന​മാ​ണ്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​മാ​നി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളും 16നും 59​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. നി​ല​വി​ൽ 12,642 പേ​ർ വീ​ടു​ക​ളി​ൽ സ​മ്പ​ർ​ക്ക വി​ല​ക്കി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. 1713 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി ഉ​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മ​മാ​യി ഉ​യ​രു​ക​യാ​ണ്​ സ​ർ​ക്കാ​റി​​െൻറ ല​ക്ഷ്യം. ഇ​തു​വ​ഴി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. രോ​ഗ വ്യാ​പ​നം മു​ന്നി​ൽ​ക്ക​ണ്ട്​ ജ​നു​വ​രി പ​കു​തി മു​ത​ൽ​ക്കേ രാ​ജ്യം ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. അ​താ​ണ്​ രോ​ഗം ഇ​ത്ര ക​ണ്ട്​ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​ത്. അ​ല്ലാ​ത്ത പ​ക്ഷം രോ​ഗി​ക​ളു​ടെ എ​ണ്ണം 20,000ത്തി​ൽ എ​ത്തു​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വീ​ടു​ക​ളി​ൽ ​െഎ​സൊ​ലേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ലാ​ണ്​ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ നേ​രി​ടാ​ൻ ന​ല്ല മാ​ർ​ഗം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്​ ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും ​െഎ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രോ​ഗം കൂ​ടു​ത​ൽ പ​ട​രാ​ൻ വ​ഴി​യൊ​രു​ക്കും. അ​തേ​സ​മ​യം, െഎ​സൊ​ലേ​ഷ​നി​ലും സ​മ്പ​ർ​ക്ക​വി​ല​ക്കി​ലും ക​ഴി​യു​ന്ന ചി​ല​ർ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ടോ​യ്​​ല​റ്റ്​ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​യാ​ണ്​ ഇ​വ​ർ​ക്കാ​യി ഒ​രു​ക്കേ​ണ്ട​ത്. ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം പു​റ​ത്തു​നി​ന്നാ​ണ്​ ന​ൽ​കേ​ണ്ട​ത്. രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള ഏ​റ്റ​വും ന​ല്ല വ​ഴി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്രാ​യ​മു​ള്ള​വ​രും ഗു​രു​ത​ര അ​സു​ഖ ബാ​ധി​ത​രും ക​ർ​ശ​ന​മാ​യും വീ​ടു​ക​ളി​ൽ​ത​ന്നെ തു​ട​ര​ണം. വൈ​റ​സ്​ ഇ​വ​രെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. എ​ന്നി​രു​ന്നാ​ലും എ​ല്ലാ പ്രാ​യ​ക്കാ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും പ്ര​ത്യേ​കം ക​രു​ത​ൽ വേ​ണം. ഇ​വ​ർ വീ​ടു​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങ​രു​ത്. രോ​ഗം എ​ന്ന​ത്തേ​ക്ക്​ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ്ര​വ​ചി​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS