• Home
  • News
  • യു.എ.ഇയിൽ 240 പേർക്ക് കൂടി കോവിഡ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു
uae-onemore-covid-dead-patient-thousand

യു.എ.ഇയിൽ 240 പേർക്ക് കൂടി കോവിഡ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു : രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു

ദുബായ് : യുഎഇയിൽ കോവിഡ്-19 ബാധിച്ച് ഒരു പ്രവാസി കൂടി കഴിഞ്ഞ ദിവസം മരണപെട്ടു, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. 51 കാരനായ ഏഷ്യകാരനാണ് മരിച്ചത്. കോവിഡ് -19 സ്ഥിരീകരിച്ച ഇദ്ദേഹത്തിന് വിട്ടുമാറാത്ത മറ്റു പല സങ്കീർണ രോഗങ്ങൾ ഉണ്ടായിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒൻപതായി. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടു​േമ്പാഴും യു.എ.ഇക്ക്​ ആശ്വാസമായി സുഖം പ്രാപിച്ചവരുടെ എണ്ണവും വർധിക്കുന്നു. വെള്ളിയാഴ്​ച 12 പേർ കൂടി രോഗമുക്​തി​ നേടിയതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 108 ആയി. രണ്ട്​ ദിവസത്തിനിടെ 47 പേരാണ്​ സുഖം പ്രാപിച്ചത്​. ഇതുവരെ ഒമ്പത്​ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. ഏറ്റവും ഒടുവിലായി 240പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, യുഎഇയിൽ ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 1264ആയി. 12പേർ കൂടി രോഗം ഭേദമായതോടെ ഇതുവരെ സുഖംപ്രാപിച്ച് 108പേർ ആശുപത്രി വിട്ടു.വെന്നും പുതിയതായി വൈറസ് ബാധ കണ്ടെത്തിയരുടെ ആരോഗ്യനില തൃപ്‍തി കരമാണെന്നു അധികൃതർ അറിയിച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS