• Home
  • News
  • യു എ ഇയിൽ ഒരു കോവിഡ് മരണം ; 241 പേർക്ക് കൂടി രോഗബാധ സ്ഥിതീകരിച്ചു
uae

യു എ ഇയിൽ ഒരു കോവിഡ് മരണം ; 241 പേർക്ക് കൂടി രോഗബാധ സ്ഥിതീകരിച്ചു

യു എ ഇയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 241 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1505 ആയി. 53 വയസുള്ള അറബ് വനിതയാണ് ഇന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 10 ആയി. ഇന്ന് 17 പേർ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദപ്പെട്ടവരുടെ എണ്ണം രാജ്യത്ത് 125 ആയി. എന്നാൽ, രാജ്യത്തേ രോഗബാധിതരുടെ എണ്ണം ഉയരുന്നത് കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. മുൻകരുതലെടുക്കാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രാലയം നിർദേശിച്ചു.

നാല്​ ദിവസത്തിനിടെയാണ്​ ദുബൈയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയായത്​. ബുധൻ മുതൽ ശനി വരെ 841 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ആകെ

Related News

OMAN LATEST NEWS

UAE LATEST NEWS