• Home
  • News
  • ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു
covid-onemore-dead-oman-patients-hike

ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു

മസ്‌ക്കറ്റ് : കോവിഡ് 19 ബാധിച്ച് ഒമാനിൽ ഒരാള്‍ കൂടി മരിച്ചു. 72 കാരനായ ഒമാനി പൗരൻ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെയും മരിച്ചതും ഒമാന്‍ സ്വദേശിയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം 25 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 277 ലെത്തി. ഇതിൽ 207 കോവിഡ് ബാധിതരും മസ്കറ്റ് ഗവര്‍ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതിനകം 61 പേര്‍ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS