• Home
  • News
  • ദുബൈയിൽ അവശ്യവസ്​തുക്കൾ വാങ്ങാൻ വീട്ടിൽ നിന്ന്​ ഒരാൾ മാത്രം പുറത്തിറങ്ങാൻ അനുമതി
dubai-sterlaization

ദുബൈയിൽ അവശ്യവസ്​തുക്കൾ വാങ്ങാൻ വീട്ടിൽ നിന്ന്​ ഒരാൾ മാത്രം പുറത്തിറങ്ങാൻ അനുമതി

ദേശീയ അണുനശീകരണ യജ്​ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക്​​ പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്​.

അവരുടെ വിവരങ്ങൾ താഴെ

- സൂപ്പർമാർക്കറ്റ്​, ഹോട്ടൽ പാഴ്​സൽ സർവീസ്​, ഫാർമസി ഉൾപ്പെടെ അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർ.

- അവശ്യവസ്​തുക്കൾ വാങ്ങാൻ വീട്ടിൽ നിന്ന്​ ഒരാൾ മാത്രം പോകാം.

- ജലം, വൈദ്യുതി, പെട്രോൾ- ഗ്യാസ്​ സ്​റ്റേഷൻ, ടെലി കമ്യണിക്കേഷൻ സേവനങ്ങൾ, മാധ്യമരംഗം, വിമാനത്താവളം, കസ്​റ്റംസ്​, ഷിപ്പിങ്, സെക്യൂരിറ്റി​ എന്നീ മേഖലകളിലുള്ളവർ.

- നിർമാണ ജോലികൾ നടത്തുന്നവർ നഗരസഭയുടെ പ്രത്യേക അനുമതി തേടണം.

- നഗര ശുചീകരണ മേഖലയിൽ ​പ്രവർത്തിക്കുന്നവർക്കും കോവിഡ്​ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും പുറത്തിറങ്ങാം.

- ബാങ്ക്​ -മണി എക്​സ്​ചേഞ്ച്​ രംഗത്ത്​ പ്രവർത്തിക്കുന്നവർക്ക്​ രാവിലെ എട്ടിനും ഉച്ചക്ക്​ രണ്ടിനും ഇടയിൽ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം.

- മെയിന്റനൻസ്​ സേവനദാതാക്കൾ

- പ്രവർത്തനാനുമതിയുള്ള ലോണ്ടറി സ്​ഥാപനങ്ങളുടെ ജീവനക്കാർക്കും ഉച്ചക്ക്​ രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാം.

Recent Updates

OMAN LATEST NEWS

UAE LATEST NEWS