• Home
  • News
  • ദുബായ് പാർക്കിങ് സമുച്ചയങ്ങളിൽ ഇനി മുതൽ നോൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

ദുബായ് പാർക്കിങ് സമുച്ചയങ്ങളിൽ ഇനി മുതൽ നോൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

ദുബായ്: പാർക്കിങ് സമുച്ചയങ്ങളിൽ ഇനി മുതൽ നോൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. ദുബായിലെ അഞ്ചു ബഹുനില പാർക്കിങ് സമുച്ചയങ്ങളിലാണ് നിലവിൽ സംവിധാനമേർപ്പെടുത്തിയിരിക്കുന്നതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നോൽ കാർഡ് സേവനം വിപുലീകരിക്കുന്നതിലൂടെ സാങ്കേതികവിദ്യ വഴി ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ എളുപ്പമാക്കുക എന്ന ലക്ഷ്യമാണ് സാധ്യമാകുന്നതെന്ന് അധികൃതർ പറഞ്ഞു. ഗുബൈബ, നൈഫ് റോഡ്, ഓൾഡ് സബ്കാ, ന്യു സബ്കാ, റിഗ്ഗ റോഡ് എന്നിവിടങ്ങളിലെ ബഹുനില പാർക്കിങ് സമുച്ചയങ്ങളിൽ ഈ സേവനം ലഭ്യമാണ്. മെട്രോയ്ക്കും ബസിനും ടാക്സിക്കും പണമടയ്ക്കുക കൂടാതെ നോൽ കാർഡ് വഴി ഗ്രോസറി ബില്ലടയ്ക്കാനും സാധിക്കും.

Related News

Entertainment

Business