• Home
  • News
  • സൗദി:അകൗണ്ടന്റ് മേഖലകളിൽ സ്വദേശവൽക്കരണം തുടങ്ങിയതായി റിപ്പോര്‍ട്ട്

സൗദി:അകൗണ്ടന്റ് മേഖലകളിൽ സ്വദേശവൽക്കരണം തുടങ്ങിയതായി റിപ്പോര്‍ട്ട്

റിയാദ്: സൗദിയിലെ ധനകാര്യ,അകൗണ്ടന്റ് ജോലികള്‍ സ്വദേശവൽക്കരിക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. യോഗ്യരായ സൗദികൾ നിരവധി ജോലി കാത്ത് നില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അകൗണ്ടന്റ്, ധനകാര്യ ജോലികള്‍ കൂടി ഉടന്‍ തന്നെ സൗദിവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങുന്നതെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ വനിതാ സ്വദേശിവത്കരണ പദ്ധതി ഡയറക്ടര്‍ നൂറാ അല്‍റദീനി ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

ഈ ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ക്കാവുമെന്നും വൈകാതെ അത്തരം തസ്തികകളില്‍ സ്വദേശികളെ നിയമിക്കേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.ഇത് കൂടാതെ, ഐ.ടി, അഭിഭാഷക വൃത്തി അടക്കമുള്ള ചില പ്രൊഫഷനുകളും സൗദിവല്‍ക്കരിക്കാന്‍ നീക്കമുള്ളതായും ഇവര്‍ വ്യക്തമാക്കി.

Entertainment