• Home
  • News
  • സൗദി: അടുത്ത മാസം കൂടുതൽ എണ്ണയുൽപാദിപ്പിച്ച് വിപണിയിലിറക്കാൻ തീരുമാനം

സൗദി: അടുത്ത മാസം കൂടുതൽ എണ്ണയുൽപാദിപ്പിച്ച് വിപണിയിലിറക്കാൻ തീരുമാനം

റിയാദ് : സൗദി അറേബ്യ അടുത്ത മാസം എണ്ണയുൽപാദനം വർധിപ്പിക്കുമെന്ന് ഊർജ - വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആഗോള വിപണിയിൽനിന്നുള്ള ആവശ്യം വർധിച്ചത് കണക്കിലെടുത്ത് ഈ മാസം പ്രതിദിനം 10.07 ദശലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണയുൽപാദിപ്പിക്കുന്നത്. ആഗോള വിപണിയിൽ അധികം ആവശ്യമുള്ള എണ്ണ നൽകുന്നതിന് സഊദിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അപറഞ്ഞു. നിലവിൽ ലോകത്താകമാനം പെട്രോൾ കരുതൽ സംഭരണം വർധിച്ചു വരികയാണ്. ഉത്പാദക രാജ്യങ്ങൾ വിപണിക്ക് ആവശ്യമായ രീതിയിൽ പത്ത് ലക്ഷം ബാരലിന്റെ ഉത്പാദന വർദ്ധനവ് ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ അന്താരാഷ്‌ട്ര മാർക്കറ്റിലെ എണ്ണവില സമീപ കാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.എണ്ണയുൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കും ഇതിനു പുറത്തുള്ള ഏറ്റവും പ്രധാന എണ്ണയുൽപാദക രാജ്യമായ റഷ്യയും തമ്മിലെടുത്ത കൂട്ടായ തീരുമാനങ്ങളുടെ ഭാഗമായാണ് നേരത്തെ കൂപ്പു കുത്തിയ എണ്ണവിപണി തിരിച്ചു വരാൻ തുടങ്ങിയത്. നിലവിൽ റഷ്യയുടെ പ്രതിദിന എണ്ണയുൽപാദനം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ മാസം പ്രതിദിനം 11.36 ദശലക്ഷം ബാരൽ എന്ന തോതിലായിരുന്നു റഷ്യയുടെ എണ്ണയുൽപാദനം.എണ്ണ ഉപഭോഗം കുറക്കുന്നതിന് റഷ്യൻ പ്രകൃതി വാതകം സൗദി അറേബ്യയെ സഹായിച്ചേക്കുമെന്ന് ഊർജ - വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.

Related News

Entertainment