• Home
  • News
  • ഒമാനിൽ 327 പേർക്ക്​ കൂടി കോവിഡ്​

ഒമാനിൽ 327 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ വ്യാഴാഴ്​ച 327 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 222 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6370 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1661ൽ നിന്ന്​ 1821 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 30 പേർ മരണപ്പെടുകയും ചെയ്​തു. 4519 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 277 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 4888 ആയി. 907 പേർക്ക്​ രോഗമുക്​തി ലഭിക്കുകയും ചെയ്​തു. മരണപ്പെട്ടവരിൽ 24 പേരും മസ്​കത്തിൽ നിന്നുള്ളവരാണ്​.

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ:

1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-2839, 605; മസ്​കത്ത്​ -46, 9; ബോഷർ- 942,135; അമിറാത്ത്​-153,16; സീബ്​ -899,140; ഖുറിയാത്ത്-9,2.

2. തെക്കൻ ബാത്തിന: ബർക്ക- 240, 140; വാദി മആവിൽ- 10,10; മുസന്ന-82, 45; നഖൽ -27,21; അവാബി- 44,44; റുസ്​താഖ്​ -68,37.

3. വടക്കൻ ബാത്തിന: സുവൈഖ്​ -78, 42; ഖാബൂറ-19,16; സഹം-41,20; സുഹാർ -114,36; ലിവ -17,11; ഷിനാസ്​ -48,43.

4. ദാഖിലിയ: നിസ്​വ-68, 61; സമാഇൽ-57,30; ബിഡ്​ബിദ്-32,22; ഇസ്​കി -16,9; മന-3,3; ഹംറ- 4,3; ബഹ്​ല -24,24; ആദം-55,53.

5. തെക്കൻ ശർഖിയ: ബുആലി- 142,105; ബുഹസൻ- 3,1 സൂർ- 50,20; അൽ കാമിൽ -20,3; മസീറ-1,0.

6. ദാഹിറ: ഇബ്രി- 64,37; ദങ്ക്​-13,12; യൻകൽ -3,2.

7. ബുറൈമി: ബുറൈമി -63, 7

8. വടക്കൻ ശർഖിയ: ഇബ്ര- 10,9; അൽ ഖാബിൽ- 4,4; ബിദിയ -5,4; മുദൈബി -25,18; ദമാ വതായിൻ- 1,0; വാദി ബനീ ഖാലിദ്​ -1,0.

9. ദോഫാർ: സലാല- 23,16

10. മുസന്ദം: ഖസബ്​ -6,5, മദാ-1,1

Recent Updates

OMAN LATEST NEWS

UAE LATEST NEWS