• Home
  • News
  • ഖത്തർ ; ഈദ് അവധി , ഹെൽത്ത് സെൻററുകളിലെ പ്രവർത്തന സമയം ഇങ്ങനെ

ഖത്തർ ; ഈദ് അവധി , ഹെൽത്ത് സെൻററുകളിലെ പ്രവർത്തന സമയം ഇങ്ങനെ

ദോഹ : മേയ്​ 28 വരെയുള്ള ഈദ് അവധി ദിവസങ്ങളിലെ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലെ ഹെൽത്ത് സ​െൻററുകളിലെ പ്രവർത്തന സമയം പുറത്തുവിട്ടു.ദോഹയുടെ പരിധിയിലുള്ള റയ്യാൻ, അബുബക്കർ സിദ്ദീഖ്, മിസൈമീർ, ഉം ഗുവൈലിന, വെസ്​റ്റ്ബേ, മദീന ഖലീഫ, എയർപോർട്ട്, ഉമർ ബിൻ ഖത്താബ് ഹെൽത്ത് സ​െൻററുകൾ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഈ ഹെൽത്ത് സ​െൻററുകളിലെ ദന്തരോഗ സേവനം രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമായിരിക്കും. അതേസമയം, ദോഹക്ക് പുറത്ത് അൽ വക്റ ഹെൽത്ത് സ​െൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ദന്തരോഗ സേവനം രാവിലെ 7 മുതൽ രാത്രി 10 വരെയായിരിക്കും. അൽഖോർ ഹെൽത്ത് സ​െൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. എന്നാൽ ദന്തരോഗ സേവനം രാവിലെ 7 മുതൽ ഉച്ചക്ക്2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമായിരിക്കും. അൽ റുവൈസ്​ ഹെൽത്ത് സ​െൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഇവിടെയുള്ള ദന്തരോഗ സേവനം രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും ലഭ്യമാകുക.

അൽ ശഹാനിയ ഹെൽത്ത് സ​െൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 10 വരെയായിരിക്കും ദന്തരോഗ സേവനം ലഭ്യമാകുക. അൽ ജുമൈലിയ ഹെൽത്ത് സ​െൻററിലെ എല്ലാ സേവനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പി. എച്ച്. സി. സി അറിയിച്ചു. അതേസമയം, ഖത്തർ യൂനിവേഴ്സിറ്റി, ലെഗ്വൈരിയ, അൽ ദആയിൻ, ബൂ നഖ്​ല, അൽ തുമാമ, അൽ വഅബ്, അൽ കരാന, അൽ വജബ, അൽ കഅ്ബാൻ എന്നീ ഹെൽത്ത് സ​െൻററുകൾ ഈദ് ദിവസങ്ങളിൽ അവധിയായിരിക്കും. ഈ ഹെൽത്ത് സ​െൻററുകളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. ലെഅബൈബ്, എയർപോർട്ട് എന്നിവിടങ്ങളിലെ സ്​പെഷ്യലൈസ്​ഡ് ക്ലിനിക്കുകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.അബൂബക്കർ സിദ്ദീഖ്, മൈദർ, അൽ ശഹാനിയ, റൗദത് ഖൈൽ, ഗറാഫ, അൽ റുവൈസ്​, അൽ കഅ്ബാൻ ഹെൽത്ത് സ​െൻററുകളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും.

കോവിഡ്–19 രോഗികൾക്കായുള്ള മൈദർ ഹെൽത്ത് സ​െൻറർ, റൗദത് ഖൈൽ ഹെൽത്ത് സ​െൻറർ, ഗറാഫ ഹെൽത്ത് സ​െൻറർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ഉം സലാൽ ഹെൽത്ത് സ​െൻറർ രാവിലെ 7 മുതൽ രാത്രി 11 വരെയായിരിക്കും പ്രവർത്തിക്കുക.പി. എച്ച്. സി. സിക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കാൾ സ​െൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. മെയ് 24, 25 തിയ്യതികളിൽ മെഡിസിൻ ഡെലിവറി സേവനം ഉണ്ടായിരിക്കുന്നതല്ലെന്നും 26ന് സേവനം ലഭ്യമായിരിക്കുമെന്നും പി. എച്ച്. സി. സി വ്യക്തമാക്കി.

OMAN LATEST NEWS

UAE LATEST NEWS