• Home
  • News
  • മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 213 ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ സൗ​ദി​യി​ൽ തി​രി​ച്ചെ​ത്തി

മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 213 ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ സൗ​ദി​യി​ൽ തി​രി​ച്ചെ​ത്തി

ജി​ദ്ദ : നാ​ട്ടി​ൽ അ​വ​ധി​ക്ക്​ പോ​യി​രു​ന്ന മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള 213 ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ സൗ​ദി അ​റേ​ബ്യ​യി​ൽ തി​രി​ച്ചെ​ത്തി. കോ​വി​ഡ്​ കാ​ലം വ​രു​ന്ന​തി​ന്​ മു​മ്പ്​ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​ പോ​യ​വ​രാ​ണി​വ​ർ. കോ​വി​ഡ്​ കാ​ര​ണം വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് നി​ശ്ചി​ത സ​മ​യ​ത്ത്​ സൗ​ദി​​യി​ലേ​ക്ക്​​ മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യാ​തെ സൗ​ദി​യി​ൽ നി​ന്നു​ള്ള വി​ളി​യും കാ​ത്ത്​ സ്വ​ദേ​ശ​ത്ത്​ ത​ന്നെ ത​ങ്ങു​ക​യാ​യി​രു​ന്നു.സൗ​ദി​ക്ക്​ പു​റ​​ത്ത്​ കു​ടു​ങ്ങി കി​ട​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും തി​രി​ച്ചു കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ഗ​വ​ൺ​മ​െൻറ്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന്​ ന​ഴ്സു​മാ​ർ സൗ​ദി​യി​ലെ അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ എ​ത്തി​യ​ത്.

ന​ഴ്​​സു​മാ​രെ അ​സീ​ർ മേ​ഖ​ല ആ​രോ​ഗ്യ കാ​ര്യാ​ല​യ മേ​ധാ​വി​ക​ളും ജീ​വ​ന​ക്കാ​രും പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഒ​രു​ക്കി​യി​രു​ന്നു. സ​മൂ​ഹ അ​ക​ല​പാ​ല​ന​ത്തി​നും ല​ഗേ​ജു​ക​ൾ അ​ണു​മു​ക്ത​മാ​ക്കാ​നും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. 14 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​നും അ​തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കും ശേ​ഷ​മാ​യി​രി​ക്കും ഇ​വ​ർ ജോ​ലി​യി​ൽ പു​നഃ​പ്ര​വേ​ശി​ക്കു​ക. താ​മ​സ​ത്തി​നാ​യി പ്ര​ത്യേ​ക സ്​​ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തേ​പോ​ലെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ​ജീ​വ​ന​ക്കാ​രെ തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ഒ​രാ​ഴ്​​ച മു​മ്പ്​ ത​ബൂ​ക്ക്​ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്ത്യ​യി​ൽ നി​ന്ന്​ 200 ല​ധി​കം ന​​​ഴ്​​സു​മാ​രെ സൗ​ദി​യി​ലെ​ത്തി​ച്ചി​രു​ന്നു​. ഇ​തി​ലും മ​ല​യാ​ളി​ക​ളാ​യി​രു​ന്നു കൂ​ടു​ത​ൽ. അ​വ​ധി​യി​ൽ നാ​ട്ടി​ലു​ള്ള കൂ​ടു​ത​ൽ ന​ഴ്​​സു​മാ​ർ വ​രും ദി​വ​സ​ങ്ങ​ളി​ലും എ​ത്തു​മെ​ന്നാ​ണ്​ വി​വ​രം.

Related News

OMAN LATEST NEWS

UAE LATEST NEWS