• Home
  • News
  • കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളുടെ

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ സംബന്ധിച്ചുള്ള ആശങ്കയ്ക്ക് വിട

അബുദാബി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ സംബന്ധിച്ചുള്ള ആശങ്കയ്ക്ക് വിട.

ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്കെല്ലാം നിരവധി സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും.

26 മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വിമാന ഷെഡ്യൂളും ഉടന്‍ ഉണ്ടാകും. അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും ഒരേ ദിവസം തന്നെ സര്‍വീസ് ഉണ്ടായേക്കുമെന്നാണ് വിവരം.

ഷാര്‍ജയില്‍ നിന്നും സര്‍വീസുകളുണ്ടാകും.മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നീക്കമാണ് നടന്നു വരുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS