• Home
  • News
  • കുവൈത്ത് അമീറിന് പ്രത്യേക സ്‌നേഹസന്ദേശമയച്ച് ഖത്തര്‍ അമീര്‍

കുവൈത്ത് അമീറിന് പ്രത്യേക സ്‌നേഹസന്ദേശമയച്ച് ഖത്തര്‍ അമീര്‍

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് സബാഹിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക സ്‌നേഹ സന്ദേശം.

ഖത്തര്‍ ഉപപ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയാണ് കുവൈത്തില്‍ നേരിട്ടെത്തി അമീറിന് പ്രത്യേക സന്ദേശം കൈമാറിയത്.

നേരത്തെ ഒമാനില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഖത്തര്‍ ഉപപ്രധാന മന്ത്രി കുവൈത്തില്‍ എത്തിയത്. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശമാണ് ഇരു നേതാക്കളും കൈമാറിയതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കേണ്ടതിനെക്കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നെന്ന് ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു

Recent Updates

OMAN LATEST NEWS

UAE LATEST NEWS