• Home
  • News
  • ഒമാനിൽ 424 പേർക്ക്​ കൂടി കോവിഡ്​ : മൊത്തം രോഗബാധിതർ 6794 ആയി

ഒമാനിൽ 424 പേർക്ക്​ കൂടി കോവിഡ്​ : മൊത്തം രോഗബാധിതർ 6794 ആയി

മസ്​കത്ത്​: ഒമാനിൽ 424 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 233 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6794 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1821ൽ തന്നെ തുടരുകയാണ്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 32 പേർ ഇതുവരെ മരണപ്പെട്ടു. 4941 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 285 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 5173 ആയി. 907 പേരാണ്​ മസ്​കത്തിൽ രോഗമുക്​തി ലഭിച്ചവർ. മരണപ്പെട്ടവരിൽ 26 പേരും മസ്​കത്തിൽ നിന്നുള്ളവരാണ്​.

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ

1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-2929, 606; മസ്​കത്ത്​ -49, 9; ബോഷർ- 1005,135; അമിറാത്ത്​-171,16; സീബ്​ -1009,140; ഖുറിയാത്ത്​-10,2.

2. തെക്കൻ ബാത്തിന: ബർക്ക- 250, 140; വാദി മആവിൽ- 11,10; മുസന്ന-85, 45; നഖൽ -28,21; അവാബ-44,44; റുസ്​താഖ്​ -71,37.

3. വടക്കൻ ബാത്തിന: സുവൈഖ്​ -93, 42; ഖാബൂറ-21,16; സഹം-48,20; സുഹാർ -141,36; ലിവ -28,11; ഷിനാസ്​ -51,43.

4. ദാഖിലിയ: നിസ്​വ-70, 61; സമാഇൽ-65,30; ബിഡ്​ബിദ്​- 43,22; ഇസ്​കി -18,9; മന- 3,3; ഹംറ- 4,3; ബഹ്​ല-25,24; ആദം-55,53.

5. തെക്കൻ ശർഖിയ: ബുആലി- 146,105; ബുഹസൻ- 3,1 സൂർ-51,20; അൽ കാമിൽ -31,3; മസീറ-1,0.

6. ദാഹിറ: ഇബ്രി- 70,37; ദങ്ക്​-13,12; യൻകൽ -3,2.

7. ബുറൈമി: ബുറൈമി -69, 7

8. വടക്കൻ ശർഖിയ: ഇബ്ര- 10,8; അൽ ഖാബിൽ- 4,4; ബിദിയ -6,4; മുദൈബി- 26,18; ദമാ വതായിൻ- 1,0; വാദി ബനീ ഖാലിദ്​ -3,0.

9. ദോഫാർ: സലാല- 23,16

10. മുസന്ദം: ഖസബ്​ -6,5, മദാ-1,1

Recent Updates

OMAN LATEST NEWS

UAE LATEST NEWS