• Home
  • News
  • സൗദി ; ഖശോഗ്​ജിയുടെ ഘാതകർക്ക്​ മക്കൾ മാപ്പ്​ നൽകി

സൗദി ; ഖശോഗ്​ജിയുടെ ഘാതകർക്ക്​ മക്കൾ മാപ്പ്​ നൽകി

ജിദ്ദ : തുർക്കിയിൽ സൗദി കോൺസുലേറ്റിൽ കൊല്ല​പ്പെട്ട സൗദി പത്രപ്രവർത്തകൻ ജമാൽ ഖശോഗ്​ജിയുടെ ഘാതകർക്ക്​ അദ്ദേഹത്തി​​​​െൻറ മക്കൾ മാപ്പ്​ നൽകി. മകൻ സ്വലാഹ്​ ഖശോജിഗ്​യാണ്​​ ഇക്കാര്യം അറിയിച്ചത്​​​. താനും സഹോദരങ്ങളും ഞങ്ങളുടെ പിതാവി​​​​​െൻറ ഘാതകർക്ക്​​ മാപ്പ്​ നൽകുന്നതായുള്ള​ ജമാൽ ഖശോഗ്​ജിയുടെ മകൻ സ്വലാഹ്​ ഖശോഗ്​ജിയുടെ ട്വിറ്റർ സന്ദേശം വെള്ളിയാഴ്​ച പുലർച്ചെയാണ്​ സൗദി പ്രാദേശിക ​പത്രങ്ങൾ റിപ്പോർട്ട് ചെയ്​തത്​​.

2018 ഒക്ടോബറിലാണ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച്​ ജമാൽ ഖശോഗ്​ജി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപരെ വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികൾക്കായിരുന്ന വധശിക്ഷ.കൊലപാതകത്തിൽ പങ്കാളികളായ മറ്റ് മൂന്നു പേർക്ക് 24 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു.

വിധി പറയുന്ന നേരത്ത് ഖശോഗ്​ജിയുടെ കുടുംബത്തി​​​​െൻറ പ്രതിനിധികളും തുർക്കി എംബസിയുടെ പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു. റോയൽ കോർട്ട് ഉപദേശകൻ സഉൗദ്​ ഖഹ്താനിയെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനായില്ല. അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കി. മുൻ ഡപ്യൂട്ടി ഇൻറലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയയെും തെളിവില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു.

OMAN LATEST NEWS

UAE LATEST NEWS