• Home
  • News
  • മ​സ്ക​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പ്ര​വാ​സി​ക​ൾ പ്ര​തീ​ക്ഷ​യി

മ​സ്ക​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പ്ര​വാ​സി​ക​ൾ പ്ര​തീ​ക്ഷ​യി​ൽ

മ​സ്ക​ത്ത്: ഗ​ൾ​ഫി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ര​ണ്ടാം ഘ​ട്ട വി​മാ​ന സ​ർ​വി​സു​ക​ൾ ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ പ​ക​രു​ന്നു. ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ മ​സ്ക​ത്ത്, ദോ​ഹ, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ മാ​ത്രം 97 സ​ർ​വി​സു​ക​ളാ​ണ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തി​ൽ പ​ത്ത് സ​ർ​വി​സു​ക​ൾ മ​സ്ക​ത്തി​ൽ നി​ന്നാ​യി​രി​ക്കും. ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ 180 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യി​ല​ധി​കം സ​ർ​വി​സു​ക​ൾ ഇ​ൻ​ഡി​ഗോ​ക്കാ​ണ്​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഇ​ൻ​ഡി​ഗോ സ​ർ​വി​സു​ക​ൾ എ​ന്ന്​ മു​ത​ൽ തു​ട​ങ്ങു​മെ​ന്ന കാ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ല.

അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ജോ​ലി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും മ​റ്റ് പ്ര​യാ​സ​ങ്ങ​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും ഇ​ൻ​ഡി​ഗോ സ​ർ​വി​സു​ക​ളി​ലും മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ചാ​ർ​േ​ട്ട​ഡ് വി​മാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യ​ും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും അം​ഗീ​കാ​ര​ത്തോ​ടെ വേ​ണം ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്താ​ൻ. യാ​ത്രി​ക​ർ വ്യ​വ​സ്​​ഥാ​പി​ത ക്വാ​റ​ൻ​റീ​ൻ അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ അ​ത​ത്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​നു​മ​തി​യും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ട​തു​ണ്ട്. കോ​വി​ഡ്​ കാ​ല​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചാ​ർ​േ​ട്ട​ഡ്​ സ​ർ​വി​സു​ക​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.

കെ.​എം.​സി.​സി​യ​ട​ക്കം സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും വ്യ​ക്​​തി​ക​ളു​മെ​ല്ലാം, ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്ന്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ, ഗ​ൾ​ഭി​ണി​ക​ൾ, തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നാ​യി എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ വ​ന്ദേ​ഭാ​ര​ത്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​ൽ ചു​രു​ങ്ങി​യ ശ​ത​മാ​നം പ്ര​വാ​സി​ക​ളെ മാ​ത്ര​മാ​ണ് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ മ​സ്ക​ത്തി​ന് പു​റ​ത്തു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ക​പോ​ലും ചെ​യ്തി​രു​ന്നി​ല്ല. ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​ത്​ വേ​വ​ലാ​തി​യു​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം. ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ചാ​ർ​േ​ട്ട​ഡ് വി​മാ​ന​ത്തി​ന് അ​നു​വാ​ദം ന​ൽ​കി​യ​തും ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​യും ഉ​ട​ൻ നാ​ട​ണ​യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യും വ​യ​നാ​ട്​ സ്വ​ദേ​ശി പ​റ​യു​ന്നു. ഭാ​ര്യ അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യാ​നാ​ണ് പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. യാ​ത്ര വൈ​കി​യാ​ൽ വി​മാ​ന അ​ധി​കൃ​ത​ർ യാ​ത്ര നി​ഷേ​ധി​ക്കു​മെ​ന്നും ഒ​മാ​നി​ൽ ത​ന്നെ ഭാ​ര്യ​യു​ടെ പ്ര​സ​വം ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നും ഇ​ത് താ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​മെ​ന്നു​മു​ള്ള ആ​ശ​ങ്ക​യി​ലാ​ണ്​ ഇ​ദ്ദേ​ഹം.

പു​തി​യ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്ന്​ ലോ​ക്ഡൗ​ൺ കാ​ര​ണം ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും ജോ​ലി​യി​ല്ലാ​തെ ക​ഴി​യു​ന്ന​വ​രു​മാ​യ റൂ​വി​യി​ലെ നി​ര​വ​ധി സാ​ധാ​ര​ണ പ്ര​വാ​സി​ക​ളും പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ചെ​റി​യ ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും േജാ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പേ​ർ​ക്ക് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ജോ​ലി​യി​ല്ല. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ഴൊ​ന്നും തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ അ​ധി​ക​വും. മാ​ർ​ച്ച് മാ​സ​ത്തി​ലെ ശ​മ്പ​ളം കി​ട്ടാ​ത്ത​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ചി​ല​ർ​ക്ക്​ തൊ​ഴി​ലു​ട​മ ഭ​ക്ഷ​ണ​ത്തി​ന്​ പ​ണം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റ്​ പ​ല​രും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ കാ​രു​ണ്യ​ത്തി​ലാ​ണ് വി​ശ​പ്പ​ക​റ്റു​ന്ന​ത്. നാ​ട്ടി​ൽ പോ​യി, സ്​​ഥി​തി​ഗ​തി​ക​ളൊ​ക്കെ മാ​റി​യ ശേ​ഷം ഒ​മാ​നി​ലേ​ക്ക്​ തി​രി​കെ വ​രാ​നാ​ണ്​ ഇ​വ​രു​ടെ ആ​ലോ​ച​ന.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS