• Home
  • News
  • ബഹ്റൈനില്‍ ഇന്ന് 360 കൊവിഡ് കേസുകള്‍ : ആകെ 8,774 പേര്‍ക്ക് വൈറസ് ബാധ

ബഹ്റൈനില്‍ ഇന്ന് 360 കൊവിഡ് കേസുകള്‍ : ആകെ 8,774 പേര്‍ക്ക് വൈറസ് ബാധ

മനാമ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 360 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ബഹറൈനില്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,774 ആയി ഉയര്‍ന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 220 കേസുകള്‍ പ്രവാസി തൊഴിലാളികളിലാണ് കണ്ടെത്തിയത്. 140 കേസുകള്‍ മുമ്പ് വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നടത്തിയ സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.

രാജ്യത്ത് നിലവില്‍ 4,300 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. എട്ടു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്നു പുതുതായി 366 പേര്‍ കൂടി രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,462 ആയി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS