• Home
  • News
  • ഖത്തറിൽ കോവിഡ്​ മരണം 23 ആയി , 188 പേർ തീവ്രപരിചരണവിഭാഗത്തിൽ

ഖത്തറിൽ കോവിഡ്​ മരണം 23 ആയി , 188 പേർ തീവ്രപരിചരണവിഭാഗത്തിൽ

ദോഹ : ഖത്തറിൽ കോവിഡ്​ മരണം കൂടുന്നു. ഞയറാഴ്​ച രണ്ടുപേർകൂടി മരിച്ചു. 66ഉം 53ഉം വയസുള്ള രോഗികളാണ്​മരിച്ചതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 23 ആയി ഉയർന്നു.

നിലവിൽ രാജ്യത്ത്​ ചികിൽസയിലുള്ള 188 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​. ആകെ 34521പേരാണ്​ ചികിൽസയിലുള്ളത്​. ഇതിൽ 1805പേരാണ്​ ആശുപത്രികളിലുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേർ കൂടി ആശുപത്രിയിലായിട്ടുണ്ട്​. 24 പേർ തീവ്രപരിചരണവിഭാഗത്തിലുമായി.

ഞായറാഴ്​ച 1501 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. 657 പേർക്ക്​ രോഗമുക്​തി ഉണ്ടായി​. 9170 പേരാണ്​ ഇതുവരെ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. ആകെ 188143 പേരിൽ പരിശോധന നടത്തിയപ്പോൾ 43714 പേരിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾ​ െപ്പടെയാണിത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 3349 പേരിലാണ്​ കോവിഡ്​ പരിശോധന നടത്തിയിരിക്കുന്നത്​.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS