• Home
  • News
  • യു എ ഇ മുഴുവൻ സുഗന്ധം പരത്തും ഖോർഫക്കാൻ ഇനി

യു എ ഇ മുഴുവൻ സുഗന്ധം പരത്തും ഖോർഫക്കാൻ ഇനി

ഖോർഫക്കാൻ∙യുഎഇക്ക് സുഗന്ധം പരത്താൻ പുതിയൊരു മുദ്ര കൂടി ഖോർഫക്കാനിൽ. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ യാഥാർഥ്യമായ മുദ്രയുടെ ഉദ്ഘാടനം ഒന്നാം പെരുന്നാൾ ദിനത്തിൽ ഷാർജ നഗരാസൂത്രണ–സർവേ വിഭാഗം ഉപദേഷ്ടാവ് സലാഹ് ബിൻ ബുത്തി അൽ മുഹൈരി നിർവഹിച്ചു.

അറബ് നാടുകളിൽ സുഗന്ധം പുകയ്ക്കാൻ ഉപയോഗിക്കുന്ന മബ്ഖാറ എന്ന പാത്രത്തിന്റെ കൂറ്റൻ മാതൃകയാണ് പുതിയ മുദ്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളെ ഇൗ മുദ്രയും ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ചരിത്രസമ്പന്നമായ ഷാർജയുടെ വിളക്കിൽ ഒരു തിരി കൂടി ഇവിടെ കത്തിച്ചിരിക്കുകയാണെന്ന് അൽ മുഹൈരി പറഞ്ഞു. കിഴക്കൻ പ്രദേശങ്ങളിലെ വികസന പദ്ധതികളുടെ ഭാഗമായാണിതെന്നും വ്യക്തമാക്കി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS