• Home
  • News
  • ഒമാനിൽ 348 പേർക്ക്​ കോവിഡ്​ : ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8000

ഒമാനിൽ 348 പേർക്ക്​ കോവിഡ്​ : ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു

മസ്​കത്ത് ​: ഒമാനിൽ ചൊവ്വാഴ്​ച 348 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 177 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 8118 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2067 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​ മലയാളികളടക്കം 37 പേർ ഇതുവരെ മരണപ്പെട്ടു. 6014 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 262 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിൽ കോവിഡ്​

സ്​ഥിരീകരിച്ചവർ 6171 ആയി. ഇവിടെ 1071 പേർക്ക്​ അസുഖം സുഖപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ :

1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-3254, 690; മസ്​കത്ത്​ -57, 9; ബോഷർ- 1272,194; അമിറാത്ത്​-212,18; സീബ്​ -1363,153; ഖുറിയാത്ത്​-13,7.

2. തെക്കൻ ബാത്തിന: ബർക്ക-302, 140; വാദി മആവിൽ- 12,10; മുസന്ന-94, 45; നഖൽ -30,21; അവാബി- 45,44; റുസ്​താഖ്​ -75,37.

3. വടക്കൻ ബാത്തിന: സുവൈഖ്​ -123, 42; ഖാബൂറ-27,16; സഹം-65,20; സുഹാർ -165,36; ലിവ -39,11; ഷിനാസ്​ -61,43.

4. ദാഖിലിയ: നിസ്​വ-77, 61; സമാഇൽ-91,51; ബിഡ്​ബിദ്​-62,24; ഇസ്​കി -24,13; മന- 3,3; ഹംറ- 6,4; ബഹ്​ല -30,22; ആദം-56,55.

5. തെക്കൻ ശർഖിയ: ബുആലി- 155,130; ബുഹസൻ- 4,1; സൂർ-59,32; അൽ കാമിൽ -32,14; മസീറ-1,0.

6. ദാഹിറ: ഇബ്രി- 104,38; ദങ്ക്​-14,12; യൻകൽ-3,2.

7. ബുറൈമി: ബുറൈമി -87, 11

8. വടക്കൻ ശർഖിയ: ഇബ്ര- 14,8; അൽ ഖാബിൽ- 5,4; ബിദിയ -7,4; മുദൈബി -30,18; ദമാ വതായിൻ-6,0; വാദി ബനീ ഖാലിദ്​ -3,0.

9. ദോഫാർ: സലാല- 26,18

10. മുസന്ദം: ഖസബ്​ -6,4; ദിബാ-1,1; ബുക്ക -1,1

11. അൽ വുസ്​ത: ഹൈമ-1,0; ദുകം -1,1.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS