• Home
  • News
  • യു.എ.ഇ ; 14 മുതൽ സർക്കാർ ഒാഫിസുകൾ സാധാരണ നിലയിൽ​

യു.എ.ഇ ; 14 മുതൽ സർക്കാർ ഒാഫിസുകൾ സാധാരണ നിലയിൽ​

ദു​ബൈ : നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ഴ​യ​നി​ല കൈ​വ​രി​ക്കു​ന്ന ദു​ബൈ​യി​ൽ ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞാ​ൽ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ജൂ​ൺ 14 മു​ത​ൽ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ നൂ​റ്​ ശ​ത​മാ​നം ജീ​വ​ന​ക്കാ​രും ഹാ​ജ​രാ​ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം അ​റി​യി​ച്ചു. മേ​യ്​ 31 മു​ത​ൽ ജൂ​ൺ 13 വ​രെ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു.ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​മെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ വി​ജ​യം കൈ​വ​രി​ക്കാ​ൻ ന​മു​ക്ക്​ ക​ഴി​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ മു​ട​ക്കം കൂ​ടാ​തെ ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​ഞ്ഞു. ന​മ്മ​ൾ നേ​രാ​യ വ​ഴി​യി​ലാ​ണ്​ സ​ഞ്ച​രി​ക്കു​ന്ന​തി​​െൻറ തെ​ളി​വാ​ണി​തെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു.വീ​ടു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന​തി​ന്​ പ​ക​രം ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങാ​മെ​ന്ന ദു​ബൈ​യു​ടെ പു​തി​യ ന​യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ പൂ​ർ​ണ​സ​ജ്ജ​മാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഒാ​ഫി​സു​ക​ൾ 11 മ​ണി വ​രെ തു​റ​ക്കാം എ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​വ​ർ​ത്ത​ന നി​യ​​ന്ത്ര​ണ​മു​ണ്ട്. താ​മ​സി​യാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ ഒാ​ഫി​സു​ക​ളും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ പൂ​ർ​ണ​സ​ജ്ജ​മാ​കു​ന്ന​ത്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്ന തീ​രു​മാ​ന​മാ​ണ്. കോ​വി​ഡ്​ വ്യാ​പ​നം തു​ട​ങ്ങി​യ ശേ​ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ ഭൂ​രി​പ​ക്ഷം സേ​വ​ന​ങ്ങ​ളും ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യി​രു​ന്നു.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS