• Home
  • News
  • ദുബൈയില്‍ മെയ് 31 മുതല്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും

ദുബൈയില്‍ മെയ് 31 മുതല്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും

ദുബൈ : മെയ് 31 മുതല്‍ ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

മെയ് 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ക്കും ഓഫീസുകളില്‍ വന്ന് ജോലി ചെയ്യാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ 14 മുതല്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ദുബൈ സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ വരേണ്ടതുള്ളുവെന്നും ബാക്കിയുള്ളവര്‍ വീടുകളില്‍ തന്നെ ജോലി തുടരണമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ പടി പടി ആരംഭിക്കുന്നതിന്റെ തുടക്കമായാണ് ഇതെന്നും അധികൃതര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS