• Home
  • News
  • യു.എ.ഇയിൽ 11 കുട്ടികൾക്ക്​ പരീക്ഷ​ എഴുതാനായില്ല : കോ​വി​ഡ്​ ബാ​ധ​യും ക്വാ​റ​ൻ​റ

യു.എ.ഇയിൽ 11 കുട്ടികൾക്ക്​ പരീക്ഷ​ എഴുതാനായില്ല : കോ​വി​ഡ്​ ബാ​ധ​യും ക്വാ​റ​ൻ​റീ​നും മൂ​ലം

ദു​ബൈ: കോ​വി​ഡ്​ ബാ​ധ​യും ക്വാ​റ​ൻ​റീ​നും മൂ​ലം യു.​എ.​ഇ​യി​ൽ 11 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല. കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ മൂ​ന്നു കു​ട്ടി​ക​ൾ ഒ​ഴി​വാ​യി നി​ന്ന​പ്പോ​ൾ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​തി​നാ​ൽ എ​ട്ടു​പേ​ർ​ക്ക്​ പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ബൂ​ദ​ബി​യി​ലെ സ്​​കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഇ​വ​ർ പ​രീ​ക്ഷ​ക്കെ​ത്തി​ല്ല എ​ന്ന്​ നേ​ര​ത്തെ​ത​ന്നെ മാ​നേ​ജ്​​മ​െൻറി​നെ അ​റി​യി​ച്ചി​രു​ന്നു. ​ഇ​തി​നു​ പു​റ​മെ നാ​ലു കു​ട്ടി​ക​ൾ ക്വാ​റ​ൻ​റീ​നി​ലാ​യ​തി​നാ​ൽ എ​സ്.​എ​സ്.​എ​ൽ.​സി​യു​ടെ അ​വ​സാ​ന പ​രീ​ക്ഷ​ക​ൾ എ​ഴു​താ​നാ​യി​ല്ല. പ്ല​സ്​ വ​ണ്ണി​ലെ മൂ​ന്നു​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ല​സ്​ ടു​വി​ലെ ഒ​രാ​ൾ​ക്കും ക്വാ​റ​ൻ​റീ​ൻ​മൂ​ലം പ​രീ​ക്ഷ​ക്കെ​ത്താ​നാ​യി​ല്ല.

യു.​എ.​ഇ​യി​ൽ 1584 കു​ട്ടി​ക​ളാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ 1573 കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി കേ​ര​ള ബോ​ർ​ഡ് യു.​എ.​ഇ ചാ​പ്​​റ്റ​ർ​ കോ​ഒാ​ഡി​േ​ന​റ്റ​ർ നി​ഥി​ൻ സു​രേ​ഷ്​ പ​റ​ഞ്ഞു. 603 കു​ട്ടി​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി​യും 490 കു​ട്ടി​ക​ൾ പ്ല​സ്​ വ​ണ്ണും 491 കു​ട്ടി​ക​ൾ പ്ല​സ്​ ടു ​പ​രീ​ക്ഷ​യും എ​ഴു​താ​ൻ അ​പേ​ക്ഷി​ച്ചി​രു​ന്നു.

അ​ബൂ​ദ​ബി​യി​ൽ നാ​ലു​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷ ന​ഷ്​​ട​മാ​യ​പ്പോ​ൾ അ​ബൂ​ദ​ബി​യി​ലും ഷാ​ർ​ജ​യി​ലും ര​ണ്ടു കു​ട്ടി​ക​ൾ​ക്ക്​ പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ല. ദു​ബൈ, ഉ​മ്മു​ൽ ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒാ​രോ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്കെ​ത്തി​യി​ല്ല. ശ​നി​യാ​ഴ്ച​യാ​ണ്​ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യോ​ടെ​യാ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ പ​രീ​ക്ഷ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​ത്​ എ​ന്ന്​ യു.​എ.​ഇ സ​ർ​ക്കാ​റി​​െൻറ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS