• Home
  • News
  • ദോഹ-കണ്ണൂര്‍ വിമാന ടിക്കറ്റ് വിതരണത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് ഐ.സി.

ദോഹ-കണ്ണൂര്‍ വിമാന ടിക്കറ്റ് വിതരണത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് ഐ.സി.സി

ദോഹ: വന്ദേഭാരത് മിഷന്‍ ഖത്തര്‍ രണ്ടാംഘട്ടത്തിലെ ദോഹ-കണ്ണൂര്‍ വിമാന ടിക്കറ്റ് വിതരണത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി).

ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം എപ്പെക്‌സ് സംഘടനയായ ഐ.സി.സി വഴിയാണ് വിമാന ടിക്കറ്റുകളുടെ വിതരണം.

ദിവസേന കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോകുന്നതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഐ.സി.സി യാത്രക്കാരില്‍ നിന്ന് ടിക്കറ്റിനുള്ള പണം ശേഖരിച്ച് എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതരെ നേരിട്ട് ഏല്‍പ്പിക്കുകയും വിമാന കമ്പനികള്‍ അതാത് യാത്രക്കാരുടെ ഇ-മെയിലിലേക്ക് ടിക്കറ്റുകള്‍ അയയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് ഐ.സി.സി അധികൃതർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസത്തെ ദോഹ-കണ്ണൂര്‍ വിമാനത്തില്‍ ടിക്കറ്റിനുള്ള പണം അടച്ചിട്ടും ഏതാനും യാത്രക്കാര്‍ക്ക് ഇ-മെയിലില്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല. വിമാന കമ്പനികള്‍ നൂറിലധികം വരുന്ന യാത്രക്കാരുടെ ഇ-മെയിലുകളിലേക്ക് ടിക്കറ്റുകള്‍ അയയ്ക്കുമ്പോള്‍ വിലാസത്തില്‍ ഉണ്ടാകുന്ന തെറ്റിനെ തുടര്‍ന്നാണിത്.

ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാര്‍ ഐസിസിയുമായി ബന്ധപ്പെടുകയും ടിക്കറ്റിനുള്ള പണം അടച്ച രസീതുമായി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കാനുള്ള സൗകര്യം ഐസിസി ഏര്‍പ്പെടുത്തുകയുമായിരുന്നു. കണ്ണൂരിലേക്കുള്ള യാത്രക്കായി ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞിരുന്നു. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 177 പേരാണ് കണ്ണൂരിലേക്ക് മടങ്ങിയത്.

യാത്രക്കായി തിരഞ്ഞെടുത്തവരെ ഇന്ത്യന്‍ എംബസി നേരിട്ട് അറിയിക്കുകയും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിശദമായ ഇ-മെയിലും അയയ്ക്കുന്നുണ്ടെന്നും ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് പകര്‍പ്പില്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും കൃത്യമായി എഴുതണമെന്നും എംബസി നിർദേശിക്കുന്നു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS