• Home
  • News
  • ബഹ്‌റൈനില്‍ 508 പേര്‍ക്ക് കൂടി കൊവിഡ്

ബഹ്‌റൈനില്‍ 508 പേര്‍ക്ക് കൂടി കൊവിഡ്

മനാമ : ബഹ്‌റൈനില്‍ പുതിയതായി 508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 317 പേര്‍ പ്രവാസികളാണ്. 

189 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ക്ക് യാത്രയില്‍ നിന്നാണ് വൈറസ് ബാധയേറ്റത്. 527 പേര്‍ക്ക് പുതിയതായി രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 17,977 ആയി.  ബുധനാഴ്ച മാത്രം 8735 കൊവിഡ് പരിശോധനകളാണ് ബഹ്‌റൈനില്‍ നടത്തിയത്. ഇതുവരെ 5,02,763 കൊവിഡ് ടെസ്റ്റുകള്‍ ബഹ്‌റൈനില്‍ നടത്തിയിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന 162 പേരില്‍ 38 പേരുടെ നില ഗുരുതരമാണ്. ആകെ രോഗികളായ 5525 പേരില്‍ 5487 പേര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS