• Home
  • News
  • ബഹ്റൈനില്‍ പുതുതായി 511 പേര്‍ക്ക് കൊവിഡ് , മൂന്നു മരണം

ബഹ്റൈനില്‍ പുതുതായി 511 പേര്‍ക്ക് കൊവിഡ് , മൂന്നു മരണം

മനാമ : ബഹ്റൈനില്‍ പുതുതായി 511 പേര്‍ക്ക് കൂടി കൊവിഡ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 24,081 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.മൂന്നു പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 71 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 320 പേര്‍ പ്രവാസികളാണ്. 190 പേര്‍ക്ക് മറ്റു കൊവിഡ് രോഗികളില്‍ നിന്നും പടര്‍ന്നതാണ്. ഒരാള്‍ക്ക് യാത്രയിലൂടെയാണ് രോഗം പടര്‍ന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,600 പുതിയ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. ഇതുവരെ 511,458 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.524 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ കൊറോണയില്‍ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം 18,501 ആയി. 5,509 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 38 പേരുടെ നില ഗുരുതരമാണ്.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS