• Home
  • News
  • ബഹ്‌റൈൻ : പ​ഠ​നം ര​സ​ക​ര​മാ​ക്കി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ബഹ്‌റൈൻ : പ​ഠ​നം ര​സ​ക​ര​മാ​ക്കി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

മ​നാ​മ: ഇ​ന്ത്യ​ൻ സ്​​കൂ​ൾ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡ് മ​ഹാ​മാ​രി ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്ന് സ്‌​കൂ​ൾ ക​ല​ണ്ട​റി​ലെ പ്ര​ത്യേ​ക ദി​ന​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ ഓ​ൺ​ലൈ​നി​ൽ ആ​ഘോ​ഷി​ച്ചു.ജൂ​ൺ 21ന്​ ​റി​ഫ കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ന്താ​രാ​ഷ്​​​ട്ര യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ അ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നും വി​വി​ധ യോ​ഗാ​ഭ്യാ​സ മു​റ​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന മാ​തൃ​ദി​ന​ത്തി​ലും പി​തൃ​ദി​ന​ത്തി​ലും അ​വ​ർ മാ​താ​പി​താ​ക്ക​ൾ​ക്ക് സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ജൂ​ൺ അ​ഞ്ചി​ന്​ ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ സ​സ്യ​ങ്ങ​ൾ ന​ട്ടു​ന​ന​ച്ചു.
ഇ​ന്ത്യ​ൻ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ ശ്രീ​നി​വാ​സ രാ​മാ​നു​ജ​​െൻറ ജ​ന്മ​വാ​ർ​ഷി​ക​വും ഗ​ണി​ത​ശാ​സ്ത്ര രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​​െൻറ സം​ഭാ​വ​ന​ക​ളും അ​നു​സ്​​മ​രി​ച്ചാ​ണ് ദേ​ശീ​യ ഗ​ണി​ത ദി​നം ആ​ഘോ​ഷി​ച്ച​ത്.പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും ക​ണ്ടെ​ത്ത​ലു​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഭൂ​മി​യെ അ​ടു​ത്ത​റി​യാ​ൻ ഭൗ​മ​ദി​നം അ​വ​സ​രം ന​ൽ​കി. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​മാ​യി എ​ച്ച്.​എ​സ്.​എ​സ്.​ഇ, അ​ച്ച​ട​ക്ക വാ​രം എ​ന്നി​വ​യും കു​രു​ന്നു​ക​ൾ ആ​ഘോ​ഷി​ച്ചു. ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്ങി​​െൻറ​യും പ​ഠ​ന​ത്തി​​െൻറ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ​രി​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​​െൻറ പു​തി​യ സാ​ധ്യ​ത​ക​ളി​ലേ​ക്ക് സ്​​കൂ​ൾ വി​ജ​യ​ക​ര​മാ​യി മാ​റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS