• Home
  • News
  • സൗദിയിൽ മലയാളി യുവാവ്​ ഉറക്കത്തിൽ മരിച്ചു

സൗദിയിൽ മലയാളി യുവാവ്​ ഉറക്കത്തിൽ മരിച്ചു

റിയാദ്​ : മലയാളി യുവാവ്​ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുൾപ്പെട്ട അൽ ഹസയിൽ ഉറക്കത്തിൽ മരിച്ചു. നവോദയ സാംസ്ക്കാരിക വേദി അൽ അഹ്സ മുബറസ് ഏരിയ- സനാഇയ വെസ്റ്റ്​ യൂനിറ്റംഗവും കൊല്ലം കൊട്ടാരക്കര, ഓടനവട്ടം സ്വദേശിയുമായ സുമേഷ് സുന്ദരേശൻ (34) ആണ് മരിച്ചത്​. 

അൽഹസ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ആറുമാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്​. രാത്രി ഉറങ്ങാൻ കിടന്ന സുമേഷ്​ രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ആണ് അധികൃതരെ വിവരമറിയിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മാതാവും കുറച്ച് കാലം മുമ്പ് മരിച്ചിരുന്നു. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS